പത്ത് വയസുകാരന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് നടി; സംഭവം വിവാദമായതോടെ ഫേസ്ബുക് അക്കൗണ്ട് ഡീആക്ടീവ് ചെയ്ത് നടി; ഒപ്പം നടിക്കെതിരെ കേസും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 17, 2018 10:44 am

Menu

Published on February 7, 2018 at 3:47 pm

പത്ത് വയസുകാരന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് നടി; സംഭവം വിവാദമായതോടെ ഫേസ്ബുക് അക്കൗണ്ട് ഡീആക്ടീവ് ചെയ്ത് നടി; ഒപ്പം നടിക്കെതിരെ കേസും

complaint-filed-against-anasuya-for-breaking-youths-phone

ഹൈദരാബാദ്: സെല്‍ഫിയെടുക്കാന്‍ അരികിലെത്തിയ പത്ത് വയസുകാരന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് നടി അനസൂയ. തുടര്‍ന്ന് പത്തു വയസുകാരന്റെ അമ്മയുടെ പരാതിയില്‍ നടിക്കെതിരെ പൊലീസ് കേസുമെടുത്തു.

തന്റെ അമ്മ വീട്ടില്‍ എത്തിയതായിരുന്നു നടി. ആ സമയത്ത് നടിയെ കണ്ട വിദ്യാര്‍ത്ഥി ഓടിയെത്തുകയായിരുന്നു. ഒപ്പം ഫോട്ടോയെടുക്കാനാണയി സ്വാഭാവികമായി കുട്ടി ചോദിക്കുകയും ചെയ്തു. എന്നാല്‍ നടി ദേഷ്യം പിടിച്ച് ഫോണ്‍ നിലത്തെറിയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ സംഭവം വിവാദമായതോടെ താരം തന്റെ ഫേസ്ബു ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഡീആക്ടീവ് ചെയ്തിരിക്കുകയാണ്.

എന്നാല്‍ താന്‍ അങ്ങനെയൊന്നും ചെയ്തില്ല എന്നും നല്ല രീതിയില്‍ തന്നെയാണ് കുട്ടിയോട് പെരുമാറിയത് എന്നും താരം പറയുന്നു. കുട്ടി വന്നപ്പോള്‍ ഫോട്ടോ എടുക്കാന്‍ പറ്റിയ ഒരു അവസ്ഥയിലായിരുന്നില്ല താന്‍ എന്നും താരം പറയുന്നു.

Loading...

More News