conjoined twin Two month old boy has an extra face and brain

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 17, 2018 2:30 am

Menu

Published on August 11, 2018 at 4:55 pm

രണ്ട് തലയും രണ്ട് മുഖവും ഒരു തലച്ചോറും… പാവം ഈ കുരുന്ന് !!

conjoined-twin-two-month-old-boy-has-an-extra-face-and-brain

വെറും രണ്ട് മാസം മാത്രമാണ് ഗിലാങ് അന്‍ഡികയ്ക്ക് പ്രായം. ജീവിതത്തെ നോക്കി പുഞ്ചിരിക്കേണ്ട അവനിപ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് വേദന ബാക്കിയാക്കുകയാണ്. മൂന്ന് ലക്ഷത്തിലൊരാള്‍ക്ക് മാത്രം ഉണ്ടായേക്കാവുന്ന പ്രത്യേക മെഡിക്കല്‍ കണ്ടീഷനാണ് ഗിലാങ് ഇപ്പോള്‍ നേരിടുന്നത്.

സാങ്കേതികപരമായി സയാമിസ് ഇരട്ടകളുടെ(CONJOINED TWINS) വിഭാഗത്തിലാണ് ഗിലാങ് ഉള്‍പ്പെടുന്നതെങ്കിലും ഇരട്ടകളാണെന്ന് പറയാന്‍ രണ്ട് ശരീരങ്ങള്‍ ഇല്ല, പകരം രണ്ട് തലയും രണ്ട് മുഖവും ഒരു തലച്ചോറും ഒരു ശരീരവുമായാണ് അവന്‍ ലോകത്തേക്കെത്തിയത്. ഗര്‍ഭം ധരിക്കുമ്പോള്‍ ഉണ്ടായ തകരാറുകളെ തുടര്‍ന്നാണ് ഇരട്ടകള്‍ക്ക് വേണ്ടുന്ന തരത്തിലുള്ള ശരീരവികാസം ഗിലാങ്ങിന് ഉണ്ടാവാതിരുന്നതെന്നാണ് ഡോക്ടര്‍മാര്‍ ഗിലാങിന്റെ ഈ അവസ്ഥയെ കുറിച്ച് വിശദീകരിക്കുന്നത്.

മുഖത്തിന്റേയും തലയുടേയും പ്രത്യേക കാരണം കുഞ്ഞിനെ മുലയൂട്ടാന്‍ പോലും അമ്മയ്ക്ക് സാധിക്കുന്നില്ല. ട്യൂബിലൂടെ മാത്രമേ പാല് കൊടുക്കാന്‍ സാധിക്കുകയുള്ളൂ.

ഇന്തോനീഷ്യയില്‍ നിന്നുള്ള എര്‍ണിലാസറി-മുസ്തഫ ദമ്പതികളുടെ മകനാണ് ഗിലാങ്. ശസ്ത്രക്രിയയിലൂടെ മകന്റെ ശരീരം സാധാരണ നിലയിലേക്കെത്തിക്കണമെന്ന് ഇവര്‍ ഡോക്ടര്‍മാരോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും ഗിലാങ് ഇപ്പോള്‍ തുടരുന്ന ആശുപത്രിയില്‍ അതിനുള്ള സംവിധാനം ഇല്ലെന്നറിയിച്ച് ഡോക്ടര്‍മാര്‍ കൈയ്യൊഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണം തുടര്‍ചികിത്സയും വഴിമുട്ടി. കടുത്ത പ്രതിസന്ധിയിലാണ് ഗിലാങിന്റെ മാതാപിതാക്കള്‍ ഇപ്പോഴുള്ളത്.

ബോഡി ഫ്ളൂയിഡ് തലച്ചോറില്‍ കെട്ടിനില്‍ക്കുന്ന സ്‌പെഷ്യല്‍ കേസ് ആയ ഹൈഡ്രോസെഫലസ് (Hydrocephaltus)എന്ന അവസ്ഥയാണ് ഗിലാങിന്റേത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ മെഡിക്കല്‍ കണ്ടീഷന്‍ ചികിത്സിച്ചാലും പൂര്‍ണമായും അതിജീവിക്കാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്.

Loading...

More News