നാല് സെന്ററിൽ മൂന്നുനില വീട്; ചെലവും വളരെ കുറവ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 19, 2018 9:26 am

Menu

Published on January 24, 2018 at 12:36 pm

നാല് സെന്ററിൽ മൂന്നുനില വീട്; ചെലവും വളരെ കുറവ്

contemporary-style-house-plans-at-less-cost

ഏതൊരാളുടെയും സ്വപ്നമാണല്ലോ സ്വന്തമായ ഒരു വീട്. എന്നാല്‍ ഉയര്‍ന്നുവരുന്ന സ്ഥലത്തിന്റെ വിലയും നിര്‍മ്മാണച്ചിലവും എല്ലാം തന്നെ ആ മോഹം ഒരിക്കലും നടക്കാത്ത സ്വപ്നമായി പലര്‍ക്കും അവശേഷിക്കാറുണ്ട്. ചിലരെങ്കിലും ചെലവ് ചുരുക്കിയുള്ള ചില പരീക്ഷണങ്ങള്‍ക്ക് മുതിരാറുണ്ട്. അത്തരത്തില്‍ അധികം ചിലവില്ലാതെ എന്നാല്‍ ഭംഗിയോടെ തന്നെയുള്ള കണ്ടമ്പററി ശൈലിയിലെ വീട് നിര്‍മ്മാണം ഇന്ന് ഏറെ പ്രിയമേറി വരുന്നുണ്ട്. അധികം സ്ഥലം ആവശ്യമില്ലാതെ തന്നെ ഒരുവിധം എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വീട് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം.

വാസ്തു, വിശ്വാസപരമായ കാര്യങ്ങള്‍ ഒക്കെ നോക്കുന്നതിനേക്കാള്‍ സൗകര്യത്തിനും ചെലവ് ചുരുക്കലിനുമാണ് ഇവിടെ പ്രാധാന്യം കൊടുക്കുന്നത്.കണ്‍ടെംപററി സ്റ്റൈലാണ് വീടിന്. സൗകര്യത്തിനു വേണ്ടി മൂന്ന് ലെവലുകളിലായാണ് വീട് സ്ഥിതി ചെയ്യുന്നത്. നാലു കിടപ്പുമുറികളുള്ളത് ഏറ്റവും മുകളിലെ നിലയില്‍ രണ്ടും മറ്റു നിലകളില്‍ ഓരോന്നും വരുന്നു. ഇവയൊക്കെയും നല്ലവണ്ണം കാറ്റും വെളിച്ചവും കിട്ടുന്ന വിധത്തില്‍ അറേഞ്ച് ചെയ്യാനും സാധിക്കും.

 

കൃത്രിമ ലൈറ്റുകള്‍ക്കു പുറമേ, സ്വാഭാവിക വെളിച്ചം നല്ലവണ്ണം കടന്നുവരുന്ന വിധമാണ് അറേഞ്ച്മെന്റ്. ഇതിനു വേണ്ടി സ്‌കൈലൈറ്റ് നല്‍കാനും പര്‍ഗോള നല്‍കാനും ശ്രദ്ധിക്കണം. വെളിച്ചത്തിനു പുറമേ, ഇവ ചൂടും കുറയ്ക്കുന്നതായി കാണാം. ഇതിനൊപ്പം മനോഹരമായ രീതിയില്‍ ഒരുക്കിയ ഒരു കോര്‍ട്ട്യാര്‍ഡും ഉണ്ട്. ഓപ്പണ്‍ ആയി ചെയ്ത കിച്ചണും വര്‍ക്ക് ഏരിയയും തൊട്ടടുത്തായി വരുന്ന കിച്ചണ്‍ കം ഡൈനിങ്ങുമെല്ലാം വീടിനു ഭംഗി കൂട്ടും. വിട്രിഫൈഡ് ടൈലുകള്‍ കൊണ്ടുള്ള ഫ്‌ലോറിങ് ഭംഗി കൂട്ടും. എല്ലാത്തിലുമുപരി വെറും നാല് സെന്റിലായി ഇത്തരത്തിലുള്ള വീടുകള്‍ നിര്‍മ്മിക്കാനാകും എന്നത് തന്നെയാണ് ഇത്തരം വീടുകളുടെ ഏറ്റവും വലിയ ആകര്‍ഷണീയത.

Loading...

More News