Cops Were Busy With Chief Minister's Visit

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 19, 2018 8:30 am

Menu

Published on May 30, 2018 at 12:07 pm

കെവിൻ മരണം: മുഖ്യമന്ത്രിയുടെ വാദം ‘കള്ളം’; പൊലീസിനെ കുരുക്കാൻ രേഖകൾ പുറത്തു

cops-were-busy-with-chief-ministers-visit

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് വീഴ്ചയ്ക്ക് മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധമില്ലെന്ന പിണറായി വിജയന്‍റെ വാദം പൊളിയുന്നു. കെവിന്റെ മരണത്തിൽ വീഴ്ച വരുത്തിയ എസ്ഐ ‘തന്റെ സുരക്ഷ സംഘത്തിലുണ്ടായിരുന്നില്ലെന്നു’ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോഴും അതു തെറ്റാണെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്ത്. നീനുവിന്റെ പരാതി ചെവിക്കൊള്ളാതിരുന്ന ഗാന്ധിനഗര്‍ എസ്ഐ എം.എസ്. ഷിബു ആണു മെഡിക്കല്‍ കോളജിലെ സുരക്ഷ ഒരുക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നത്. മുഖ്യമന്ത്രി പങ്കെടുത്ത മൂന്ന് ഔദ്യോഗിക പരിപാടികള്‍ക്കായി നാലു ഡിവൈഎസ്പിമാര്‍ക്കായിരുന്നു കോട്ടയത്തെ പ്രധാന സുരക്ഷാ ചുമതല. ഇതിനു കീഴില്‍ ആറു സിഐമാരും 11 എസ്ഐമാരും സുരക്ഷാ സംഘത്തിലുണ്ടായിരുന്നു. ഇതിനെല്ലാം പുറമേ വനിത പൊലീസുകാരുള്‍പ്പടെ 400 സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

‘കെവിനെ തട്ടിക്കൊണ്ടു പോയത് അന്വേഷിക്കാതിരിക്കാന്‍ ഒരിക്കലും തന്റെ സുരക്ഷ തടസമായിരുന്നില്ല’ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ആവര്‍ത്തിച്ചു വാദിച്ചിരുന്നു. സുരക്ഷ ചുമതയല ഒരു പ്രത്യേക സംഘത്തിനായിരുന്നു എന്നും ഗാന്ധിനഗര്‍ എസ്ഐ എം.എസ്. ഷിബുവിന് ചുമതലുണ്ടായിരുന്നില്ലെന്നും മുഖ്യമന്തി ഇന്നലെ കൊല്ലത്തും ആവര്‍ത്തിച്ചു. എന്നാല്‍ മുഖ്യമന്തി പറഞ്ഞതു തെറ്റാണെന്നു തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡ്യൂട്ടി ചാർട്ടിൽ കോട്ടയം മെഡിക്കല്‍ കോളജില്‍ ചങ്ങനാശേരി ഡിവൈഎസ്പി ആര്‍. ശ്രീകുമാറിനു കീഴിലായി ഗാന്ധിനഗര്‍ എസ്ഐ എം.എസ്. ഷിബുവിന് സുരക്ഷാ ചുമതല ഉണ്ടെന്ന് . മെഡിക്കല്‍ കോളജിലെ ഓരോ ഭാഗത്തെയും സുരക്ഷ ഉറപ്പുവരുത്താനുള്ള സംഘത്തില്‍ ഷിബു ഉണ്ടായിരുന്നു എന്നതാണു രേഖകള്‍.

വൈകിട്ട് മൂന്നരയ്ക്കു നടന്ന പരിപാടിക്കു മണിക്കൂറുകള്‍ മുന്‍പേ സുരക്ഷ ഒരുക്കുന്നതിന് ആരോപണ വിധേയനായ എസ്ഐ അവിടെ എത്തിയിരുന്നു. തനിക്കുള്ള സുരക്ഷ അന്വേഷണത്തെ ബാധിച്ചിട്ടില്ലെന്ന പിണറായി വിജയന്റെ ആവര്‍ത്തിച്ചുള്ള വാദം ഇവിടെയാണു പൊളിയുന്നത്. മുഖ്യമന്ത്രി പറയുന്നതു പോലെ പ്രത്യേകം സംഘം മാത്രമല്ല കോട്ടയത്തു സുരക്ഷ ഒരുക്കിയത്.

Loading...

More News