മൊബൈലും സാരിയും വാങ്ങാനായി ദമ്പതിമാർ പിഞ്ചുകുഞ്ഞിനെ വിറ്റത് 25000 രൂപക്ക്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 20, 2017 7:43 am

Menu

Published on September 14, 2017 at 12:16 pm

മൊബൈലും സാരിയും വാങ്ങാനായി ദമ്പതിമാർ പിഞ്ചുകുഞ്ഞിനെ വിറ്റത് 25000 രൂപക്ക്

couple-sold-one-year-old-child-for-buying-mobile-phone-and-saree

വെറും ഒരു മൊബൈൽ ഫോണും സാരിയും വാങ്ങാനായി ദമ്പതികൾ സ്വന്തം കുഞ്ഞിനെ വിറ്റിരിക്കുന്നു. അതും വെറും 25000 രൂപക്ക് വേണ്ടി. ഒഡീഷയിലെ ഭദ്രക് നഗറിലാണ് സംഭവം. കുഞ്ഞിനെ വിൽക്കുകയും വിറ്റ പണം കൊണ്ട് മൊബൈൽ ഫോൺ വാങ്ങുകയും ചെയ്തു ഇവർ. പോലീസ് പിന്നീട് ഇവരെ അറസ്റ്റ് ചെയ്യുകയുണ്ടായി.

പാണ്ട്യ മുഖി എന്നാണു ഭർത്താവിന്റെ പേര്. ബര്‍ഷ മുഖി ഭാര്യയുടെ പേരും. വെറും ഒരു വയസ്സ് മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഇവർ തങ്ങളുടെ ഗ്രാമത്തിൽ തന്നെയുള്ള ഒരു ഡ്രൈവർക്കാണ് വിറ്റത്. അത് വഴി ലഭിച്ച 25000 രൂപക്ക് മൊബൈൽ ഫോണും സാരിയും വാങ്ങുകയും ചെയ്തു.

ഈ ദാരുണ സംഭവം അറിഞ്ഞതിനെ തുടർന്ന് എത്തിയ ചൈൽഡ് ലൈൻ പ്രവർത്തകരാണ് കുഞ്ഞിനെ മോചിപ്പിച്ചത്. കുഞ്ഞിനെ മോചിപ്പിക്കുന്നതിനായി പോലീസിന്റെ സഹായം തേടുകയായിരുന്നു ഇവർ. പിന്നീട് കുട്ടിയെ ശിശു ക്ഷേമ സമിതിയുടെ അടുത്തേക്ക് മാറ്റി.

അതേസമയം കുഞ്ഞിനെ വിറ്റതിനു മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പട്ടിണി കാരണമാണ് കുഞ്ഞിനെ വിറ്റതെന്നാണ് ദമ്പതികളുടെ വാദം. തങ്ങളുടെ മൂന്ന് കുട്ടികൾക്ക് തന്നെ ആവശ്യത്തിന് ഭക്ഷണം കൊടുക്കാനില്ല എന്നും ഇവർ പറഞ്ഞു.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News