ഒരുവയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ നൽകരുത്..! കാരണം അറിയാമോ..?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:44 am

Menu

Published on September 11, 2017 at 2:09 pm

ഒരുവയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ നൽകരുത്..! കാരണം അറിയാമോ..?

cow-milk-is-not-good-for-babies-below-a-year

ഒരു വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് നിങ്ങൾ പശുവിൻപാൽ നൽകാറുണ്ടോ? ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. കുഞ്ഞിന് അത് ദോഷം ചെയ്തിരിക്കും.പശുവിന്‍പാല്‍ നല്കുന്നത് കുഞ്ഞിന് അലര്‍ജിയുണ്ടാക്കും. ഒപ്പം ശ്വസന ദഹന വ്യവസ്ഥകളിൽ അണുബാധ ഉണ്ടാക്കാനും കാരണമാകും. പഠന റിപ്പോർട്ടുകൾ പ്രകാരം ആരോഗ്യവകുപ്പ് നൽകുന്ന മുൻകരുതലാണ് ഇത്.

അമ്മയ്ക്ക് ആവശ്യത്തിന് മുലപ്പാൽ ഇല്ലാത്ത അവസ്ഥകളിൽ പലപ്പോഴും കുഞ്ഞിന് പശുവിൻ പാൽ നൽകുന്ന ഒരു പ്രവണത നമ്മുടെ നാട്ടിലുണ്ട്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ. പലരും ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാതെയാണ് ഇങ്ങനെ ചെയ്തു പോരുന്നത്. എന്നാൽ ഒരു വയസ്സിനു താഴെ പ്രായമുള്ള കുട്ടിക്ക് പശുവിൻ പാൽ ശരിയാവണ്ണം ദഹിക്കില്ല എന്ന കാര്യം ഇവർ അറിയാതെ പോകുന്നു.

അതേപോലെ പശുവിൻ പാലിൽ ഇരുമ്പിന്‍റെ അംശം വളരെ കുറവാണ് എന്നതിനാൽ കുട്ടിക്ക് വിളർച്ച ഉണ്ടാകാനും കാരണമായേക്കും. അതുപോലെ ദഹനപ്രക്രിയ സുഗമമായി നടക്കാതെ വരുമ്പോൾ കുഞ്ഞിന് കിഡ്നിക്ക് വരെ പ്രശ്നങ്ങൾ ഉണ്ടാവാം.

മറ്റൊരു പ്രശ്നം പശുവിൻ പാൽ കുട്ടികളിൽ അലർജി ഉണ്ടാക്കാനുള്ള സാധ്യത കൂട്ടും എന്നതാണ്. മുലപ്പാലിനെ അപേക്ഷിച്ചു പശുവിൻ പാലിൽ അടങ്ങിയിരിക്കുന്ന ഉയർന്ന തോതിലുള്ള പ്രോട്ടീൻ കാരണമാണ് കുഞ്ഞിന് അലർജി ഉണ്ടാകുന്നത്.

വയറിളക്കം, ചർദ്ദി തുടങ്ങിയവ ഉണ്ടായാൽ അലർജിയുടെ ലക്ഷണങ്ങളായി എടുക്കാം. ഇന്ത്യയിലുടനീളമുള്ള വിവിധ ആശുപത്രികളിലായി നടത്തിയ പഠനത്തിന്‍റെ കണക്കുകൾ പ്രകാരം പത്തിൽ മൂന്ന് കുഞ്ഞുങ്ങൾക്ക് പശുവിൻ പാൽ കാരണമായി അലർജി ഉണ്ടാകുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

Loading...

More News