മാഹിയിൽ സി.പി.എം പ്രവര്‍ത്തകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനും വെട്ടേറ്റു മരിച്ചു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:40 pm

Menu

Published on May 8, 2018 at 9:17 am

മാഹിയിൽ സി.പി.എം പ്രവര്‍ത്തകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനും വെട്ടേറ്റു മരിച്ചു

cpm-leader-hacked-to-death-in-mahe

മാഹി : മാഹിയി ൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റു മരിച്ചതിനു പിന്നാലെ ആർഎസ്എസ് പ്രവർത്തകനും വെട്ടേറ്റു മരിച്ചു. സിപിഎം പള്ളൂര്‍ ലോക്കല്‍കമ്മിറ്റി അംഗവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലും ഓട്ടോ ഡ്രൈവറായ ഷമോജുമാണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലും മാഹിയിലും ഇന്ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെ സിപിഎമ്മും ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തു. ഇന്നലെ രാത്രി 9.30 ഓടെയാണ് ഇരുപാർട്ടിയിലെയും ഓരോ പ്രവർത്തകർ വീതം വെട്ടേറ്റ് മരിച്ചത്. പള്ളൂരിൽ നിന്നു വീട്ടിലേക്കു പോകുമ്പോഴായിരുന്നു മാഹി നഗരസഭ മുൻ കൗൺസിലറായ ബാബുവിന് വെട്ടേറ്റത്. തലയ്ക്കും കഴുത്തിനും വയറിനുമാണു ബാബുവിനു വെട്ടേറ്റിരുന്നത്. പരേതനായ ബാലന്റെയും സരോജിനിയുടെയും മകനാണ് ബാബു. അനിതയാണ് ഭാര്യ. അനുനന്ദ, അനാമിക, അനുപ്രിയ എന്നിവർ മക്കളാണ്.

ബാബുവിന് വെട്ടേറ്റതിനെ തുടർന്ന് ന്യൂമാഹിയിൽ സിപിഎം–ആർഎസ്എസ് സംഘർഷം നടന്നു. ഒാട്ടോറിക്ഷ ഡ്രൈവറായ ഷമേജ് വീട്ടിലേക്ക് പോകുന്ന വഴി കല്ലായി അങ്ങാടിയിൽ വെച്ച് വെട്ടേൽക്കുകയായിരുന്നു. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. പറമ്പത്തു മാധാവന്റെയും വിമലയുടെയും മകനാണ് ഷമേജ്. ദീപയാണ് ഭാര്യ. അഭിനവ് ഏക മകനാണ്. ബാബുവിന്റെ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന കാര്യം വ്യക്തമായിട്ടില്ല. എന്നാൽ ആര്‍.എസ്.എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പരിശോധന നടത്തിവരികയാണ്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Loading...

More News