നിഷേധിച്ച യുവതിയെ കൊന്ന് മൃതദേഹം ആസിഡ് ലായനിയില്‍ ദ്രവിപ്പിച്ചു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 27, 2017 8:36 pm

Menu

Published on December 28, 2016 at 12:24 pm

സെക്സ് നിഷേധിച്ച യുവതിയെ കൊന്ന് മൃതദേഹം ആസിഡ് ലായനിയില്‍ ദ്രവിപ്പിച്ചു

crazed-killer-butchered-girl-he-met-on-tinder-and-dissolved-body-in-bath-filled-with-acid-because-she-refused-sex

ലിയോണ്‍: സെക്സ് നിഷേധിച്ച യുവതിയെ കൊന്ന് ആസിഡ് ലായനിയിൽ ദ്രവിപ്പിച്ചു. മെക്സിക്കോയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.സംഭവവുമായി ബന്ധപ്പെട്ട ഇമ്മാനുവല്‍ വാല്‍ഡെസ് ബോകാനെഗ്ര എന്ന 26കാരനെ അറസ്റ് ചെയ്തു.ഇയാളുടെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.ഡേറ്റിംഗ് ആപ്പ് ആയ ടിന്‍ഡറില്‍ പരിചയപ്പെട്ട യുവതിയെയാണ് ഇമ്മാനുവല്‍ കൊന്നത്.

ഫ്രാന്‍സിയ റൂത്ത് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. റൂത്ത്, ഇമ്മാനുവലിന് ലൈംഗിക ബന്ധം നിക്ഷേധിച്ചതാണ് പ്രകോപനമായത്. ഇമ്മാനുവലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആറ് കിലോ മനുഷ്യമാംസം കണ്ടെത്തി. മാംസത്തിന്റെ ഡി.എന്‍.എ പരിശോധനയില്‍ ഫ്രാന്‍സിയയുടെ ഡി.എന്‍.എയുമായി യോജിക്കുന്നതായാണ് കണ്ടെത്തല്‍. റൂത്തിന്റെ വസ്ത്രങ്ങളും ഇമ്മാനുവലിന്റെ അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്ന് കണ്ടെത്തി.

ഡേറ്റിംഗ് ആപ്പ് ആയ ടിന്‍ഡര്‍ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഡിസംബര്‍ മുന്നിന് ഇമ്മാനുവല്‍, റൂത്തുമായി മുങ്ങുകയായിരുന്നു. തുടന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് യുണിവേഴ്‌സിറ്റിയിലെ തന്നെ മുന്‍ വിദ്യാര്‍ത്ഥിയായ ഇമ്മാനുവലുമായി റൂത്ത് ഡേറ്റിംഗ് നടത്തിയിരുന്നതായി വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Loading...

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

More News