വിട്ടയക്കാതെ ഗവര്‍ണര്‍ തടഞ്ഞ 1850 തടവുകാരില്‍ കൊടി സുനിയും ഓംപ്രകാശും; വിവാദമാകുമെന്ന് പേടിച്ച് നിസാമിന്റെ പേര് വെട്ടി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:11 am

Menu

Published on February 21, 2017 at 3:36 pm

വിട്ടയക്കാതെ ഗവര്‍ണര്‍ തടഞ്ഞ 1850 തടവുകാരില്‍ കൊടി സുനിയും ഓംപ്രകാശും; വിവാദമാകുമെന്ന് പേടിച്ച് നിസാമിന്റെ പേര് വെട്ടി

criminals-like-omprakash-kodi-suni-and-sherin-included-in-the-prisoners-list-for-releasing

തിരുവനന്തപുരം: മാനഭംഗം, ലഹരിമരുന്ന് കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുള്‍പ്പെടെ, സംസ്ഥാനത്തെ ജയിലുകളില്‍നിന്ന് 1850 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പി. സദാശിവം തടഞ്ഞിരുന്നു.

എന്നാല്‍ കേരള പിറവിയുടെ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അധികാരം ഉപയോഗിച്ചു ശിക്ഷാഇളവ് നല്‍കി മോചിപ്പിക്കാന്‍ തയ്യാറാക്കിയവരുടെ പട്ടിക കണ്ട് ഗവര്‍ണര്‍ തന്നെ ഞെട്ടിയിരിക്കാം.

criminals-like-omprakash-kodi-suni-and-sherin-included-in-the-prisoners-list-for-releasing

കാരണം ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ എം.സി അനൂപ്, കിര്‍മ്മാണി മനോജ്, കൊടി സുനി, ടി.കെ രജീഷ്, ഷാഫി, അണ്ണന്‍ സിജിത്ത്, കെ. ഷിനോജ് എന്നിവരെല്ലാം പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഇതില്‍ രജീഷും കിര്‍മ്മാണി മനോജും അണ്ണന്‍ സിജിത്തും ഇപ്പോള്‍ തിരുവനന്തപും സെന്‍ട്രല്‍ ജയിലിലാണുള്ളത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കി കാത്തിരിക്കുകയാണിവര്‍.

കൊടി സുനിയും കൂട്ടരും വിയ്യൂര്‍ ജയിലിലാണ്. സര്‍ക്കാര്‍ മാറിയപ്പോള്‍ ജയില്‍ മാറ്റത്തിന് ഇവരും അപേക്ഷ സമര്‍പ്പിച്ചതായാണ് വിവരം. ഇവരെ കൂടാതെ അന്‍പതോളം സി.പി.ഐ.എം തടവുകാര്‍ ഗവര്‍ണര്‍ തള്ളിയ പട്ടികയില്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

criminals-like-omprakash-kodi-suni-and-sherin-included-in-the-prisoners-list-for-releasing1

ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കണിച്ചുകുളങ്ങര കേസിലെ പ്രതികളായ സജിത്തും ബിനീഷും വരെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 2005 ജൂലൈ 20ന് എവറസ്റ്റ് ചിട്ടിഫണ്ട് ഉടമ ടി.ജി രമേശ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവരെ ആസൂത്രിതമായി വാടക കൊലയാളികളെ ഉപയോഗിച്ച് വാഹനം ഇടിപ്പിച്ചു കൊന്ന കേസിലെ പ്രതികളാണിവര്‍.

ഇതുകൂടാതെ കല്ലുവാതില്‍ക്കല്‍ മദ്യദുരന്ത കേസിലെ പ്രധാന പ്രതികളായ മണിച്ചനും സഹോദരന്‍ വിനോദും പട്ടികയിലിടം പിടിച്ചു.

വിട്ടയക്കേണ്ടവരുടെ പട്ടിക പരിശോധിക്കേണ്ട സമിതിയില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്കും നിയമ വകുപ്പിലെ ജോയിന്റ് സെക്രട്ടറിക്കും പുറമെ ജയില്‍ ഡി.ഐ.ജി പ്രദീപും അംഗമായിരുന്നു. സമിതി ശുപാര്‍ശ ചെയ്തവരില്‍ വിവാദമായ ചന്ദ്രബോസ് വധക്കേസിലെ പ്രതി, കോടീശ്വരനായ നിസാമും ഉണ്ടായിരുന്നു. പിന്നീട് കാപ്പ ചുമത്തപ്പെട്ട നിസാം ഉള്‍പ്പെടയുള്ള 150 പേരെ ഒഴിവാക്കിയാണ് അന്തിമ പട്ടിക സര്‍ക്കാര്‍ രാജ് ഭവനിലേക്ക് അയച്ചത്.

ബലാത്സംഗക്കേസ്, ലഹരി മരുന്ന് കേസ്, രാജ്യദ്രോഹം, വിദേശ തടവുകാര്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍, വര്‍ഗീയ കലാപങ്ങളില്‍ പ്രതികളായവര്‍ എന്നിവരെ ശിക്ഷാ ഇളവ് നല്‍കി മോചിപ്പിക്കാന്‍ പാടില്ലന്ന ചട്ടത്തിന്റെ നഗ്‌നമായ ലംഘനം സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ ഉണ്ടായിരുന്നു.

അനര്‍ഹര്‍ പട്ടികയില്‍ കടന്നു കൂടിയതു കാരണം 80 വയസു കഴിഞ്ഞ 20 തടവുകാരുടെ മോചനവും പ്രതിസന്ധിയിലായി. മൂന്നു മാസം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ അനുഭവിക്കുന്നവരെയാണ് ശിക്ഷായിളവിനായി പരിഗണിച്ചത്.

തടവുകാര്‍ക്ക് 15 ദിവസം മുതല്‍ ഒരു വര്‍ഷം വരെ ശിക്ഷ ഇളവ് നല്‍കാനായിരുന്നു മന്ത്രിസഭയുടെ ശുപാര്‍ശ. ആഭ്യന്തരസെക്രട്ടറിയുടെ നേതൃത്വത്തില്‍ പട്ടിക തയ്യാറാക്കിയശേഷം നിയമസെക്രട്ടറി ഈ ഫയല്‍ പരിശോധിച്ചിരുന്നില്ല. നേരെ മന്ത്രിസഭായോഗത്തിനയച്ച ഫയല്‍ ഗവര്‍ണര്‍ക്ക് നല്‍കുകയായിരുന്നു.

Loading...

More News