ക്രിസ്റ്റ്യാനോ റൊണാൾഡോ ലോക ഫുട്ബോളർ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2018 4:42 pm

Menu

Published on January 10, 2017 at 8:32 am

ക്രിസ്റ്റ്യാനോ റൊണാൾഡോ ലോക ഫുട്ബോളർ

cristiano-ronaldo-bags-the-first-fifa-world-player-of-the-year-award

സൂറിച്ച്: 2016ലെ മികച്ച ലോക ഫുട്ബോളര്‍ക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക്.അര്‍ജന്റീനന്‍ താരം ലയണല്‍ മെസി, ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് 31കാരന്റെ നേട്ടം. സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് ഇന്ത്യന്‍സമയം രാത്രി 11 മണക്കാണ് പുരസ്‌കാര പ്രഖ്യാപനചടങ്ങുകള്‍ നടന്നത്. യൂറോപ്യന്‍ ഫുട്‌ബോള്‍ കിരീടവും സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടാന്‍ സഹായിച്ച പ്രകടനത്തിനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

പുരസ്‌കാരം നേടാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും തന്റെ ടീമിലെ സഹതാരങ്ങളോടും പരിശീലകനോടും കുടുംബത്തിനോടും നന്ദി അറിയിക്കുന്നുവെന്നും റോണോ പുരസ്‌കാര നേട്ടത്തിന് ശേഷം പ്രതികരിച്ചു. ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ ഫിഫ പുരസ്‌കാരം സ്വന്തമാക്കുന്നത്. ഇതിനുമുമ്പുള്ള നേട്ടങ്ങള്‍ 2008, 2013, 2014 വര്‍ഷങ്ങളില്‍. ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുമായുള്ള കരാര്‍ അവസാനിപ്പിച്ച ശേഷം അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ സ്വന്തം നിലയ്ക്ക് നല്‍കുന്ന പുരസ്‌കാരങ്ങളാണ് സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് പ്രഖ്യാപിച്ചത്.

മറ്റു പുരസ്‌കാരങ്ങള്‍ ഇങ്ങനെയാണ്….

മികച്ച പുരുഷ കോച്ച്: ക്ലോഡിയോ റാനിയേരി (ലെസ്റ്റര്‍ സിറ്റി) മികച്ച വനിതാ കോച്ച്: സില്‍വിയ നെയ്ദ് (ജര്‍മനി)ഫെയര്‍ പ്ലേ: അത്‌ലറ്റിക്കോ നാഷണല്‍ (കൊളംബിയ)പുഷ്‌കാസ് (മികച്ച ഗോള്‍) പുരസ്‌കാരം: മുഹമ്മദ് ഫൈസ് ബിന്‍ സുബ്രി(മലേഷ്യ)ഫിഫ ഫാന്‍: ലിവര്‍പൂള്‍, ബൊറൂസ്സിയ ഡോര്‍ട്മുണ്ട് ആരാധകര്‍ഫിഫ ഫിഫ്‌പ്രോ ലോക ഇലവന്‍:മാനുവല്‍ നൂയര്‍(ഗോളി), ഡാനി ആല്‍വസ്, ജെറാര്‍ഡ് പീക്വെ, സെര്‍ജിയോ റാമോസ്, മാര്‍സെലോ(കാവല്‍നിര), ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, ആന്ദ്രെ ഇനിയേസ്റ്റ(മധ്യനിര), ലയണല്‍ മെസ്സി, ലൂയീ സുവാരസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(മുന്നേറ്റനിര).മികച്ച കരിയര്‍: ഫാല്‍ക്കാവോ(ബ്രസീല്‍).

Loading...

More News