20 വര്‍ഷത്തിലേറെയായി മുതലയ്‌ക്കൊപ്പം കഴിയുന്ന ഒരു കുടുംബം; കൊച്ചു കുട്ടികളടക്കം വീട്ടില്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:02 am

Menu

Published on February 9, 2018 at 7:45 pm

20 വര്‍ഷത്തിലേറെയായി മുതലയ്‌ക്കൊപ്പം കഴിയുന്ന ഒരു കുടുംബം; കൊച്ചു കുട്ടികളടക്കം വീട്ടില്‍

crocodile-indonesia-pet

ഇന്തോനേഷ്യ: മുതലകള്‍ എന്നും അപകടകാരികളാണ്. മനുഷ്യര്‍ക്ക് പ്രത്യേകിച്ചും ഇവയ്ക്കടുത്തേക്ക് പോകാന്‍ തന്നെ പേടിയാണ്. എന്നാല്‍ അപകടകാരിയായ മുതലയെ വീട്ടിനുള്ളില്‍ വളര്‍ത്തി കൊച്ചുകുട്ടികളടക്കം അതോടൊപ്പം കഴിയുന്ന കാര്യം ഒന്ന് ആലോചിച്ചു നോക്കൂ.

ഇന്തോനേഷ്യയിലെ സെമ്പൂര്‍ ജില്ലയിലുള്ള മുഹമ്മദ് ഇവാന്റെ വീട്ടിലാണ് ഈ അത്ഭുതമുള്ളത്. കഴിഞ്ഞ 20 വര്‍ഷങ്ങളായി സ്വന്തം കുഞ്ഞിനെപ്പോലെ വളര്‍ത്തുന്ന ‘കൊസേക്ക് ‘ എന്ന മുതലയാണ് ഇവിടെയുള്ളത്.

41 കാരനായ മുഹമ്മദ് ഇവാന്‍ 1997 ല്‍ കടലില്‍ മീന്‍ പിടിക്കുന്ന ഒരു തൊഴിലാളിയോട് 115 രൂപയ്ക്ക് വാങ്ങിയതാണ് ഈ മുതലയെ. ഇപ്പോള്‍ 20 വര്‍ഷംകൊണ്ട് കൊസേക്കിന്റെ ഭാരം 200 കിലോയാണ്.

ദിവസേന 2 കിലോ ഗോള്‍ഡന്‍ ഫിഷ് വേണം കൊസേക്കിന്റെ വിശപ്പ് മാറാന്‍. മാത്രമല്ല മറ്റു പലഹാരങ്ങളും പ്രിയമാണ്. പകല്‍ അധികസമയവും വീടിനുള്ളിലാണ് കൊസേക്കിന്റെ വാസം. രാത്രിയില്‍ വീടിനോട് ചേര്‍ന്നുണ്ടാക്കിയ ചെറിയ കുളത്തിലും. മുതലയുടെ പല്ലുകള്‍ ബ്രഷ് ചെയ്യുന്നതും, സ്‌കിന്‍ വൃത്തിയാക്കുന്നതും ഇവാന്‍ തന്നെയാണ്.

കുളത്തില്‍ ഓരോ ആഴ്ച കൂടുമ്പോള്‍ വെള്ളം മാറ്റിക്കൊടുക്കുന്നതൊഴിച്ചാല്‍ കൊസേക്കിനു വേറെ ആവശ്യങ്ങള്‍ ഒന്നുമില്ല. ഇന്നുവരെ കുട്ടികളെപ്പോലും ഉപദ്രവിച്ചിട്ടില്ല. പകലെല്ലാം സ്വതന്ത്രനായി വീടിനുള്ളില്‍ നാലുപാടും സഞ്ചരിക്കുന്ന കൊസേക്കിന്റെ മറ്റൊരു പ്രിയപ്പെട്ട ആഹാരം മുട്ടയാണ്.

കൊസേക്ക് കാരണം മുഹമ്മദ് ഇവാനും കുടുംബവും ഇന്ന് ലോകപ്രശസ്തരാണ്. അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ ഇവരെ കാണാനെത്തുന്നത് പതിവാണ്. മുതലയ്ക്കൊപ്പം സെല്‍ഫിയെടുക്കാനും മുഹമ്മദ് ഇവാനെയും കുടുംബത്തെയും പരിചയപ്പെടാനും ധാരാളമാളുകള്‍ വരുന്നുണ്ട്.

യൂറോപ്പില്‍ നിന്നുള്ള ഒരു ടൂറിസ്റ്റ്, കൊസേക്കിനു വിലയായി 48 ലക്ഷം രൂപ ഓഫര്‍ ചെയ്‌തെങ്കിലും ഇവാന്‍ അത് സ്നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. കാരണം കൊസേക്ക് ആ കുടുംബത്തിലെ ഒരംഗമാണ്. എല്ലാവരും ഒന്നുപോലെ സ്നേഹിക്കുന്ന അവരുടെ പ്രയപ്പെട്ട കൊസേക്കിനെ വില്‍ക്കാന്‍ അവര്‍ക്കെങ്ങിനെ തോന്നും.

Loading...

More News