സൂപ്പർ താരങ്ങളുടെ കട്ടൗട്ടുകള്‍ക്ക് ഇനി പണികിട്ടും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 22, 2018 8:12 pm

Menu

Published on October 25, 2017 at 6:21 pm

സൂപ്പർ താരങ്ങളുടെ കട്ടൗട്ടുകള്‍ക്ക് ഇനി പണികിട്ടും

cut-outs-of-celebrities-banned-in-tamil-nadu

തമിഴ് സൂപ്പര്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ക്ക് ഇനി പണികിട്ടും. തമിഴ് സിനിമാ ലോകത്തെ, പ്രത്യേകിച്ച് ആരാധകരെ വെട്ടിലാക്കുന്ന വിധിയുവാമയി വന്നിരിക്കുന്നത് മദ്രാസ് ഹൈക്കോടതിയാണ്. നടന്മാരുടെ മാത്രമല്ല, രാഷ്ട്രീയ നേതാക്കളുടെയും കട്ടൗട്ടുകള്‍ക്ക് പിടി വീഴും. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ കട്ടൗട്ടുകള്‍ വെക്കുന്നതിനു എതിരെയാണ് ഈ പുതിയ നിയമം കൊണ്ടുവന്നിട്ടുള്ളത്.

ആറുമ്ബാക്കം പ്രദേശവാസിയായ ത്രിലോക്ഷ്‌ന കുമാരി എന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇങ്ങനെ ഒരു വിധി കല്‍പ്പിച്ചത്. കട്ടൗട്ട് സ്ഥാപിക്കലും അതില്‍ പാലാഭിഷേകം നടത്തലും മാല ചാര്‍ത്തലും അടക്കമുള്ള സകലതും ഇതോടെ നിര്‍ത്തലാക്കും. എല്ലാം ചേര്‍ന്നൊരു വിധിയാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.

മദ്രാസ് ഹൈക്കോടതിയുടെ ഈ വിധി ഇനി വരാനിരിക്കുന്ന പല ചിത്രങ്ങളെയും സാരമായി ബാധിച്ചേക്കാം. ഒപ്പം രാഷ്ട്രീയപ്രവര്‍ത്തകരുടെ കട്ടൗട്ടുകള്‍ക്ക് കൂടി ഈ നിയമം ബാധകമായതിനാല്‍ വരുന്ന പല തിരഞ്ഞെടുപ്പുകളില്‍ കൂടി ഇത് ബാധിച്ചേക്കും. ഈ തമിഴ് മാതൃക പിന്‍പറ്റി ഇപ്പോള്‍ കേരളത്തിലും ചില സിനിമകളുടെ റിലീസിനും മറ്റും കട്ടൗട്ടുകള്‍ സ്ഥാപിക്കുന്ന ശീലം തുടങ്ങിയിരുന്നു.

Loading...

More News