dad breastfeeds newborn when sick mom cant in wisconsin

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2018 1:16 pm

Menu

Published on July 5, 2018 at 3:42 pm

നവജാത ശിശുവിനെ ‘മുലയൂട്ടി’ അച്ഛൻ; കയ്യടികളോടെ ലോകം

dad-breastfeeds-newborn-when-sick-mom-cant-in-wisconsin

അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ മാക്‌സാ മില്യന്‍ എന്ന പിതാവിന്റെ പ്രവർത്തിയാണ് ഇപ്പോൾ ലോകമെങ്ങും വിരൽ ആയിരിക്കുന്നത്.

ജൂണ്‍ 26നാണ് മാക്‌സാ മില്ല്യന്റെ ഭാര്യ ഏപ്രില്‍ ന്യൂബൗറിന്‍ പെണ്‍കഞ്ഞിന് ജന്മം നൽകിയതോടെയാണ്‌ സംഭവങ്ങൾക്ക് തുടക്കം. എന്നാല്‍ പ്രസവത്തെ തുടര്‍ന്നുണ്ടായ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഏപ്രിലിനെ കാര്യമായി ബാധിച്ചു. പ്രസവശേഷം അവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അതോടെ കുഞ്ഞിനെ നേക്കേണ്ട ഉത്തരവാദിത്തം മില്യനായി. ആരോഗ്യം മോശമായ അവസ്ഥയില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥയിലുമായി ഏപ്രില്‍. ഈ സാഹര്യത്തിലാണ് ആ പിതാവ് ലോകത്തെ ഓരോ പിതാക്കന്മാരുടെയും ഹീറോയായി മാറിയത്.

കുട്ടിക്ക് കുപ്പിയിലാക്കി മുലപ്പാല്‍ നല്‍കാമെങ്കിലും അത് മുലകുടിയെന്ന അനുഭവം കുട്ടിക്ക് നല്‍കുന്നതിന് പര്യാപ്തമല്ല. ആ പ്രശ്‌നത്തെ എങ്ങനെ മറികടക്കാം എന്ന ചിന്തയില്‍ നിന്നാണ് ആശുപത്രിയിലെ നേഴ്‌സ് മില്യനോട് ഒരു ഐഡിയ പറഞ്ഞത്. ഒരു ട്യൂബുവഴി സിറിഞ്ചുമായി ബന്ധിപ്പിച്ച പ്ലാസ്റ്റിക് നിപ്പിള്‍ ഷീല്‍ഡ് അച്ഛന്റെ മാറില്‍ ഘടിപ്പിച്ച് കുഞ്ഞിന് പാല് നല്‍കാം.

അങ്ങനെയാണ് നേഴ്‌സിന്റെ സഹായത്തോടെ മില്യന്റെ മാറോട് ചേര്‍ന്ന് കിടന്ന് കുഞ്ഞ് മുലകുടിക്കാന്‍ തുടങ്ങി. ഈ മുലയൂട്ടല്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ലോകമെമ്പാടും വൈറലായി കൊണ്ടിരിക്കുന്നത്. ഒരച്ഛന്റെ ഈ കരുതലിനെ വാനോളം പുക്‌ഴ്ത്തുകയാണ് ലോകം.

Loading...

More News