ആശുപത്രിയിലെത്തു മുന്‍പ് കുഞ്ഞ് പുറത്തേക്ക്; വരാന്തയില്‍ ഭാര്യയുടെ പ്രസവമെടുത്ത് ഭര്‍ത്താവ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 19, 2018 9:33 am

Menu

Published on February 8, 2018 at 2:45 pm

ആശുപത്രിയിലെത്തു മുന്‍പ് കുഞ്ഞ് പുറത്തേക്ക്; വരാന്തയില്‍ ഭാര്യയുടെ പ്രസവമെടുത്ത് ഭര്‍ത്താവ്

dad-delivered-his-baby-on-the-hospital-floor

ന്യൂയോര്‍ക്ക്: ആശുപത്രി വരാന്തയില്‍ തന്റെ ഭാര്യയുടെ പ്രസവമെടുക്കുന്ന ഭര്‍ത്താവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. യുഎസിലെ മാന്‍ഹട്ടനിലെ ക്രിസ്‌ഹോസ്പിറ്റലിലായിരുന്നു സംഭവം. ട്രാവിസ് എന്ന ഭര്‍ത്താവാണ് ആശുപത്രി വരാന്തയില്‍ വെച്ച് ഭാര്യയായ ജസ് ഹോഗന്റെ പ്രസവമെടുത്തത്.

പ്രസവ തീയതിക്ക് ഏറെ മുന്‍പേ തന്നെ ഭര്‍ത്താവ് ട്രാവിസിനെ കൂട്ടി ആശുപത്രിയിലെത്തിയ ജസ് ഹോഗനെ പ്രസവത്തിന് ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ടെന്നു പറഞ്ഞ് ആശുപത്രി അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു. നാലാം ദിവസം പക്ഷേ പാതിരാത്രിയോടെ രംഗം വഷളായി ജെസിന് പ്രസവവേദനയാരംഭിച്ചു.

ആശുപത്രിയിലെത്തും മുന്‍പേ ഈ കുഞ്ഞു പുറത്തു വരും ആശങ്കയോടെ അവള്‍ ഭര്‍ത്താവിനോട് പറഞ്ഞു കൊണ്ടിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രക്കിടയില്‍ത്തന്നെ പ്രസവം നടക്കുമെന്ന് ജെസിന് ഉറപ്പായി. കാരണം അമ്‌നിയോട്ടിക് ദ്രവം പുറത്തു വന്നുതുടങ്ങിയിരുന്നു. ആ സമയം ഇരുവരും കാറിലായിരുന്നു.

ആശുപത്രിയിലേക്ക് കടന്നയുടന്‍ കുഞ്ഞിന്റെ തല പുറത്തു വരുന്നതായി ജെസിന് തോന്നി. ഉടന്‍ തന്നെ അവള്‍ ഭര്‍ത്താവിനോട് പുറത്തേക്കു വന്നുകൊണ്ടിരിക്കുന്ന കുഞ്ഞിനെ സുരക്ഷിതനായി എടുക്കുവാനുള്ള നിര്‍ദേശം നല്‍കി. ജെസിനെ എമര്‍ജന്‍സി റൂമില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പു തന്നെ ആശുപത്രി വരാന്തയില്‍വച്ച് അവര്‍ കുഞ്ഞിനു ജന്മം നല്‍കി.

ഭര്‍ത്താവിന്റെ സഹായത്തിന് ഉടന്‍ തന്നെ ഒരു നഴ്‌സ് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും പ്രസവം കഴിഞ്ഞിരുന്നു. അവര്‍ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി വേര്‍പെടുത്തിയ ശേഷം അമ്മയേയും കുഞ്ഞിനെയും എമര്‍ജന്‍സി റൂമിലേക്കു മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അവര്‍ അറിയിച്ചു.

ആറുമക്കളുടെ അമ്മയായ ജസ് ഹോഗന് പ്രസവത്തെക്കുറിച്ച് യാതൊരു ആശങ്കകളുമില്ലായിരുന്നു. എന്നാല്‍ എല്ലാം കണക്കു കൂട്ടലുകളും തെറ്റിച്ചാണ് ഏഴാമത്തെ കുഞ്ഞ് മാക്‌സ്‌വെല്‍ അലക്‌സാണ്ടര്‍ ജനിച്ചത്.

താനേറ്റവും കൂടുതല്‍ നന്ദി പറയുന്നത് ട്രാവിസിനോടാണ്, യാതൊരു അറപ്പും മടിയും കൂടാതെ അദ്ദേഹം ഞങ്ങളുടെ കുഞ്ഞിനെ കാത്തു. ഡോക്ടര്‍മാരുടെയും നഴ്‌സിന്റെയുമൊക്കെ സഹായം പ്രസവശേഷമാണ് ലഭിച്ചത്, ജെസിന്‍ പറഞ്ഞു.

Loading...

More News