ദിവസവും 4.5 ജിബി ഡാറ്റയുമായി ഞെട്ടിപ്പിക്കാൻ വൊഡാഫോൺ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:47 pm

Menu

Published on February 28, 2018 at 11:31 am

ദിവസവും 4.5 ജിബി ഡാറ്റയുമായി ഞെട്ടിപ്പിക്കാൻ വൊഡാഫോൺ

daily-4-5-gb-vodafone-data-offer

ജിയോ കൊണ്ടുവന്ന ഡാറ്റാ വിപ്ലവം മറ്റു കമ്പനികൾ കൂടെ ഏറ്റെടുത്തതോടെ ലാഭമുണ്ടായത് സാധാരണക്കാർക്കാണല്ലോ. പലതരത്തിലുള്ള ആകർഷകമായ ഓഫറുകൾ നിത്യേന പല കമ്പനികളും അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വൊഡാഫോൺ അവതരിപ്പിച്ചിരിക്കുകയാണ് ദിവസവും 4.5 ജിബി ഡാറ്റ നൽകുന്ന പുതിയ പ്ലാൻ.

രണ്ടു പ്രീപെയ്ഡ് ഓഫറുകള്‍ ആണ് പുറത്തിറക്കിയിരിക്കുന്നത് .799 രൂപയുടെ ഒരു ഓഫറും 549 രൂപയുടെ ഓഫറുമാണുള്ളത്. നിലവിൽ വൊഡാഫോൺ ഉപഭോക്താക്കൾക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും മികച്ച ഓഫറാണിത്.

549 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ദിവസേന 3.5 ജിബിയുടെ ഡാറ്റയും അണ്‍ലിമിറ്റഡ് ലോക്കല്‍ STD കോളുകളും ദിവസേന 100 SMSഉം ലഭിക്കും. 28 ദിവസമാണ് ഇതിന്റെ കാലാവധി.

799 രൂപയുടെ റീച്ചാര്‍ജില്‍ ദിവസ്സേന 4.5ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് ലോക്കല്‍ STD കോളുകളും ദിവസേന 100 SMSഉം 28 ദിവസ്സത്തേക്ക് ലഭിക്കും.

Loading...

More News