ആരോഗ്യത്തിനും സൗന്ദര്യത്തിനും പപ്പായ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 21, 2017 10:27 am

Menu

Published on January 11, 2017 at 4:49 pm

ആരോഗ്യത്തിനും സൗന്ദര്യത്തിനും പപ്പായ

daily-eating-papaya-health-benefits-bad-effects-and-beauty-care-health-care

അമേരിക്കയിലാണ് മാലാഖമാരുടെ പഴം എന്നറിയപ്പെടുന്ന പപ്പായയുടെ ഉത്ഭവമെങ്കിലും ഇത് ഏറ്റവും കൂടുതല്‍  കാണപ്പെടുന്നത് ഇന്ത്യയിലാണ്. നമ്മുടെ പറമ്പിലും മറ്റും സാധാരണയായി കാണപ്പെടുന്ന പഴമാണ് പപ്പായ.

നമ്മള്‍ വേണ്ട രീതിയില്‍ പരിഗണിക്കാത്ത ഈ പഴം മഗ്‌നീഷ്യം, ഫൈബര്‍ തുടങ്ങിയ ധാതുക്കളാലും വിറ്റാമിനുകളാലും സമ്പന്നമാണ്. വൈറ്റമിന്‍ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുള്ള പപ്പായയില്‍ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. പപ്പായയോടൊപ്പം പപ്പായ ഇലയും കുരുവും പല രാജ്യങ്ങളിലും ഭക്ഷ്യവസ്തുവായി ഉയോഗിക്കുന്നുണ്ട്.

പപെയ്ന്‍ എന്ന എന്‍സൈം ധാരളമായി അടങ്ങിയിട്ടുളള ഫലമാണ് പപ്പായ. ഇറച്ചി മൃദുലമാക്കാന്‍ ഉപയോഗിക്കുന്ന ഇത് ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. പപ്പായയിലെ നാരുകളുടെ സാനിധ്യം മലബന്ധമകറ്റാനും സഹായകമാണ്.

കൂടാതെ ഭക്ഷണത്തില്‍ നല്ല അളവില്‍ പപ്പായ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. പപ്പായയിലെ ലികോപെനി, വൈറ്റമിന്‍ സി എന്നിവ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല ഊര്‍ജ്ജം കുറഞ്ഞ പപ്പായ പൊണ്ണത്തടി കുറയ്ക്കാനും ഉപയോഗിക്കാം.

പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ത്വക്കിനുണ്ടാകുന്ന കേടുപാടുകള്‍, ചുളിവുകള്‍ എന്നിവ നിയന്ത്രിക്കുകയും ചെയ്യുന്നു. പ്രമേഹമുള്ളവര്‍ക്കും മിതമായ തോതില്‍ ഉപയോഗിക്കാവുന്ന പഴമാണ് പപ്പായ. പലവിധത്തിലുള്ള കാന്‍സറിനും പപ്പായ ഉത്തമമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇതൊന്നും കൂടാതെ സൗന്ദര്യ സംരക്ഷണത്തിനും ആശ്രയിക്കാവുന്ന ഒന്നാണ് പപ്പായ. മുഖത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് പപ്പായ ഏറെ സഹായകമാണ്. പപ്പായയിലെ വൈറ്റമിന്‍ എയും പപെയ്ന്‍ എന്‍സൈമും മൃതകോശങ്ങളെ നീക്കം ചെയ്ത് മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

പഴുത്ത പപ്പായ പേസ്റ്റ് പരുവത്തിലാക്കി തേനും ചേര്‍ത്ത് മുഖത്ത് പുരട്ടി പതിനഞ്ചു മിനുട്ടിനു ശേഷം കഴുകി കളയുന്നത് മുഖത്തെ മൃതകോശങ്ങള്‍ നീങ്ങി മുഖം തിളങ്ങാന്‍ കാരണമാകും. മുഖക്കുരു അകറ്റാനും പപ്പായ ഉത്തമമാണ്. കുരു നീക്കിയ പഴുത്ത പപ്പായ കുഴമ്പു പരുവത്തിലാക്കി മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകി കളയുകയാണ് ഇതിനായി ചെയ്യേണ്ടത്.

മുടി കൊഴിച്ചില്‍ ഒരു പരിധി വരെ തടയാനും പപ്പായ സഹായകമാണ്. മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ന്യൂട്രിയന്‍സ് പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ ഒരിക്കലെങ്കിലും പപ്പായ കഴിക്കുന്നത് മുടിയുടെ വളര്‍ച്ചയെ വേഗത്തിലാക്കും.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News