സംസ്ഥാനത്ത് ഇന്ന് ഹർത്താൽ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:45 pm

Menu

Published on April 9, 2018 at 8:36 am

സംസ്ഥാനത്ത് ഇന്ന് ഹർത്താൽ

dalit-bodies-hartal-today

തിരുവനന്തപുരം: ഭാരത് ബന്ദിന് നേര്‍ക്കുണ്ടായ വെടിവെപ്പിലും അക്രമത്തിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ദളിത് സംഘടനകളുടെ ഹര്‍ത്താല്‍. വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. സ്വകാര്യ ബസുകളും, കെഎസ്ആര്‍ടിസിയും ഹര്‍ത്താലില്‍ പങ്കെടുക്കുന്നില്ല. തിങ്കളാഴ്ചയും ഹര്‍ത്താലായതിനാല്‍ എല്ലാ ആഴ്ചയിലെയും ഹര്‍ത്താല്‍ പിന്തുണയ്ക്കാനാകില്ലെന്ന് ബസ്സുടമകളും വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു. കടകൾ തുറക്കുമെന്ന് വ്യാപാരികൾ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. വാഹനഗതാഗതം തടസ്സപ്പെടുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക ആക്രമണങ്ങളുണ്ടായതിനെ തുടർന്ന് പോലീസ് നടത്തിയ വെടിവെയ്പ്പില്‍ നിരവധി ദളിതരാണ് കൊല്ലപ്പെട്ടത്.ഇതേ തുടർന്നാണ് ഹർത്താൽ. കാലിക്കറ്റ്, എംജി, കേരള കണ്ണൂര്‍, കുസാറ്റ് സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എന്നാൽ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല.

Loading...

More News