ഫിജറ്റ് സ്പിന്നര്‍ അപകടകാരിയോ? കളിപ്പാട്ടങ്ങള്‍ അത്ര കളിയല്ല

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2018 9:27 pm

Menu

Published on October 7, 2017 at 12:35 pm

ഫിജറ്റ് സ്പിന്നര്‍ അപകടകാരിയോ? കളിപ്പാട്ടങ്ങള്‍ അത്ര കളിയല്ല

dangerous-toys-fidget-spinner

ചെറിയ കുട്ടികളുള്ളവര്‍ക്ക് വീട്ടില്‍ നിന്നും ഒഴിവാക്കാനാകാത്ത ഒന്നാണ് കളിപ്പാട്ടങ്ങള്‍. വിവിധ തരത്തിലുള്ള കളിപ്പാട്ടങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. നമ്മള്‍ പലരും തന്നെ കുഞ്ഞുങ്ങള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കാറുണ്ട്. കൂടാതെ വീട്ടില്‍ വരുന്ന പല അതിഥികളും ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ക്ക് കളിപ്പാട്ടങ്ങള്‍ നല്‍കാറുണ്ട്.

എന്നാല്‍ കുഞ്ഞുങ്ങള്‍ അടുത്തിടപഴകുകയും കടിക്കുകയുമൊക്കെ ചെയ്യുന്ന ഇത്തരം കളിപ്പാട്ടങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ. കുട്ടികള്‍ക്കു കളിപ്പാട്ടങ്ങളും മറ്റും തിരഞ്ഞെടുക്കുമ്പോള്‍ അതീവജാഗ്രത വേണമെന്ന് നിരവധി സംഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ചൈനീസ് കളിപ്പാട്ടങ്ങളിലെ പ്ലാസ്റ്റിക്കും ലോഹങ്ങളും നിലവാരമില്ലാത്തവയാണെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നുമുള്ള വിവരങ്ങളും കളിപ്പാട്ടങ്ങളിലെ ഈയത്തിന്റെ അംശം ഉള്ളില്‍ ചെന്ന് കുട്ടികള്‍ രോഗബാധിതരായെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

സംസാര വൈകല്യം പ്രകടിപ്പിച്ച ഒരുവയസ്സുകാരനെ ബെംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ വിദഗ്ധപരിശോധനയ്ക്കു വിധേയനാക്കിയപ്പോള്‍ കണ്ടെത്തിയതു ശരീരത്തില്‍ കൂടിയ അളവില്‍ ഈയത്തിന്റെ സാന്നിധ്യം. ആദ്യമാസങ്ങളില്‍ ‘പിരുപിരുപ്പ്’ കാണിച്ചിരുന്ന കുട്ടിക്കു മുറിവൈദ്യന്‍ കഴുത്തില്‍ കെട്ടിക്കൊടുത്ത മാലയായിരുന്നു വില്ലന്‍.

കുട്ടിയുടെ ശ്രദ്ധമാറ്റാന്‍ ഇതിന്റെ ലോക്കറ്റ് ചവയ്ക്കുകയായിരുന്നത്രേ ‘ചികില്‍സ’. ഈയം കലര്‍ന്ന ലോക്കറ്റ് ചവച്ചതോടെ വിഷാംശം ഉള്ളിലെത്തി. മറ്റൊരു ഏഴുവയസ്സുകാരന്റെ മാറാത്ത വയറുവേദനയ്ക്കു പിന്നിലും പ്രശ്‌നമായത് ഈയം. പതിവായി പോയിരുന്ന പാര്‍ക്കിലെ പെയിന്റിളകിയ കളിവസ്തുക്കളാണു പ്രശ്‌നമായത്. അവയുമായുള്ള നിരന്തരസമ്പര്‍ക്കവും അവയില്‍ പിടിച്ച കൈ വായില്‍ വച്ചതുമൊക്കെ ഈയം ഉള്ളിലെത്തിച്ചു.

ദിവസങ്ങള്‍ക്കു മുന്‍പ് സംസാര വൈകല്യം പ്രകടിപ്പിച്ച ഒരു വയസ്സുകാരനെ ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ വിദഗ്ധപരിശോധനയ്ക്കു വിധേയനാക്കി. കുട്ടിയുടെ ശരീരത്തില്‍ കൂടിയ അളവില്‍ ഈയത്തിന്റെ സാന്നിധ്യം കണ്ടെത്തി. ആദ്യമാസങ്ങളില്‍ ‘പിരുപിരുപ്പ്’ കാണിച്ചിരുന്ന കുട്ടിക്കു മുറിവൈദ്യന്‍ കഴുത്തില്‍ കെട്ടിക്കൊടുത്ത മാലയായിരുന്നു ഇവിടെ വില്ലന്‍. കുട്ടിയുടെ ശ്രദ്ധമാറ്റാന്‍ ഇതിന്റെ ലോക്കറ്റ് ചവയ്ക്കുകയായിരുന്നത്രേ ‘ചികിത്സ’. ഈയം കലര്‍ന്ന ലോക്കറ്റ് ചവച്ചതോടെ വിഷാംശം ഉള്ളിലെത്തി.

ഇത് കേട്ട് ആശങ്കയോ ഭീതിയോ തോന്നിയിട്ടു കാര്യമില്ല. പകരം സുരക്ഷിത കളിപ്പാട്ടങ്ങളെക്കുറിച്ചുള്ള അവബോധം രക്ഷിതാക്കള്‍ ഉണ്ടാക്കുകയാണ് വേണ്ടത്.

ഈയിടെ കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടും വളരെപ്പെട്ടെന്നു തരംഗമായി മാറിയ കളിപ്പാട്ടമാണു ഫിജറ്റ് സ്പിന്നര്‍. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന പേരിലാണ് ഇവ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ പഠനം ഉള്‍പ്പെടെ മറ്റൊന്നും ശ്രദ്ധിക്കാന്‍ നേരമില്ലാത്ത രീതിയില്‍ അമിതമായി സ്പിന്നിങ്ങില്‍ മുഴുകുന്നതിനെതിരെ സ്‌കൂളുകള്‍ തന്നെ രംഗത്തെത്തിക്കഴിഞ്ഞു.

സമയപരിധി പാലിച്ചുള്ള എല്ലാ വിനോദങ്ങളുമെന്നതു പോലെ ഇതും മനസ്സിന് ഉല്ലാസം നല്‍കും. ഏകാഗ്രത വര്‍ദ്ധിപ്പിക്കും. എന്നാല്‍, ഫിജറ്റ് കളിപ്പാട്ടങ്ങള്‍ ചില പെരുമാറ്റപ്രശ്‌നത്തിനുള്ള പരിഹാരമാണെന്ന അവകാശവാദത്തിനു ശാസ്ത്രപഠനങ്ങളുടെ പിന്തുണയില്ല.

വലിച്ചെറിയുന്ന ഇലക്ട്രോണിക് മാലിന്യങ്ങളില്‍നിന്നുള്ള പ്ലാസ്റ്റിക്കും മറ്റും പുനരുപയോഗിച്ചാണു വ്യാജ കമ്പനികള്‍ കളിപ്പാട്ടങ്ങളുണ്ടാക്കുന്നത്. ഇവയില്‍ ഹെക്‌സബ്രോമോസൈക്ലോഡോഡെകെയ്ന്‍ (എച്ച്ബിസിഡി) എന്ന നിരോധിത വസ്തു അടങ്ങിയിരിക്കുന്നു. ഇതിന്റെ സാന്നിധ്യം പ്രത്യുല്‍പാദന അവയവങ്ങളെയും ഹോര്‍മോണ്‍ സംവിധാനത്തെയും തകിടമറിക്കുകയും ബുദ്ധി, ഏകാഗ്രത, പഠനശേഷി, ഓര്‍മ എന്നിവയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

അലര്‍ജി, ആസ്മ, അസ്ഥി പ്രശ്‌നങ്ങള്‍, പുരുഷ പ്രത്യുല്‍പാദന അവയവങ്ങള്‍ക്കു കേടുപാട്, ശ്വാസകോശ തകരാര്‍ എന്നിവയ്ക്കു കാരണമാകുന്ന താലേറ്റ്‌സ് ആണ് നിലവാരമില്ലാത്ത കളിപ്പാട്ടങ്ങളില്‍ കാണുന്ന മറ്റൊരു വിഷഘടകം. കളിപ്പാട്ടങ്ങളില്‍ ഉപയോഗിക്കുന്ന പെയിന്റുകളില്‍ ഈയം, കാഡ്മിയം തുടങ്ങിയ വിഷങ്ങള്‍ അടങ്ങിയിട്ടുണ്ടാകാം. നേരിയ തോതിലുള്ള ഈയത്തിന്റെ സാന്നിധ്യം പോലും ശരീരത്തിനു വളരെ ദോഷകരമാണ്.

Loading...

More News