dead-woman-wakes-up-at-morgue

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 17, 2018 2:01 am

Menu

Published on July 6, 2018 at 4:16 pm

മരണമടഞ്ഞ യുവതി പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ ഉണര്‍ന്നിരുന്നു

dead-woman-wakes-up-at-morgue

മരണമടഞ്ഞ ഒരാൾ ജീവിതത്തിലേക്ക് തിരിച്ചു വന്നാൽ എങ്ങിനെ ഇരിക്കും ?, മരിച്ചെന്നു വിധിയെഴുതിയ ഒരു യുവതിയാണിപ്പോൾ പോസ്റ്റുമൊട്ടം ടേബിളിൽ വെച്ച് തിരികെ ജീവിതത്തിലേക്ക് വന്നത്. ജോഹന്നാസ്ബര്‍ഗിലാണ് സംഭവം.

ഒരു കാര്‍ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണമടഞ്ഞിരുന്നു. ഡോക്ടര്‍മാര്‍ മരിച്ചെന്നു വിധിയെഴുതിയതോടെ ഇവരെ മോര്‍ച്ചറിയിലേക്ക് മാറ്റി.

എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം ഇവര്‍ ശ്വാസമെടുക്കുന്നത് ശ്രദ്ധയില്‍ പെട്ട മോര്‍ച്ചറി ജീവനക്കാരാണ് യുവതി മരിച്ചിട്ടില്ല എന്ന സത്യം തിരിച്ചറിയുന്നത്‌.

ഗോട്ടനില്‍ നിന്നുള്ള ആളാണ്‌ പേര് വെളിപ്പെടുത്താത്ത യുവതി. കഴിഞ്ഞ ജൂണ്‍ 24 നായിരുന്നു ഈ സംഭവം. പോസ്റ്റ്‌ മോര്‍ട്ടം ചെയ്യുന്നതിനായി ശരീരം വൃത്തിയാക്കുന്നതതിനിടയിലാണ് യുവതിക്ക് ജീവനുള്ള കാര്യം കണ്ടെത്തുന്നത്. മണിക്കൂറുകള്‍ തണുത്തു മരവിച്ച് മോര്‍ച്ചറിയില്‍ ഇരുന്നിട്ടും യുവതിക്ക് ജീവന്‍ ഉണ്ടായിരുന്നു.

മൂന്നു പേര്‍ മരിച്ച കാര്‍ അപകടത്തില്‍ യുവതി മാത്രമാണ് രക്ഷപെട്ടത്. ജീവനുണ്ടെന്നു കണ്ടതോടെ ജീവനക്കാര്‍ ഡോക്ടര്‍മാരെ വിവരമറിയിച്ചു. ഇവരെത്തി പരിശോധിച്ചതോടെ സംഭവം സത്യമാണെന്നു വ്യക്തമായി. ഉടന്‍ തന്നെ വിദഗ്ദചികിത്സയ്ക്കായി അടിയന്തരവിഭാഗത്തിലേക്ക് മാറ്റി.

Loading...

More News