deepvir engagement sangeet deepika padukone ranveer singh engagement

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 21, 2019 2:13 am

Menu

Published on November 14, 2018 at 12:24 pm

ദീപിക-രണ്‍വീര്‍ കൊങ്കിണി ആചാരത്തില്‍ വിവാഹനിശ്ചയം

deepvir-engagement-sangeet-deepika-padukone-ranveer-singh-engagement

ബോളിവുഡ് കാത്തിരുന്ന താരവിവാഹമാണ് ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും. ഇരുവരുടേയും വിവാഹ നിശ്ചയം ചൊവ്വാഴ്ച്ച കൊങ്കിണി ആചാര പ്രകാരം ഇറ്റലിയില്‍ വെച്ച് നടന്നു. ദീപികയുടെ കുടുംബം രണ്‍വീറിന്റെ കുടുംബത്തെ സ്വീകരിക്കുകയും തുടര്‍ന്ന് ഇരുവരും വിവഹമോതിരം കൈമാറുകയും ചെയ്തു. നവംബര്‍ 14, 15 തിയതികളില്‍ ഇറ്റലിയിലെ ലേക്ക് കോമോയില്‍ വെച്ചാണ് വിവാഹം.

വിവാഹ നിശ്ചയ ചടങ്ങുകള്‍ക്ക് ശേഷം ലേക്ക് കോമോയ്ക്ക് അടുത്തുള്ള കാസ്റ്റ ദിവ റിസോര്‍ട്ടില്‍ വെച്ച് വിപുലമായ രീതിയില്‍ സംഗീത് നടന്നിരുന്നു. ബോളിവുഡിലെ ഗായകനായ ഹര്‍ഷ്ദീപ് കൗറും സംഘത്തിന്റയും നേതൃത്വത്തിലായിരുന്നു സംഗീത് പരിപാടി.

ഇരുവരുടെയും വിശ്വാസപ്രകാരം കൊങ്കിണി രീതിയിലും സിന്ധി രീതിയിലും വിവാഹം നടക്കും. ഇറ്റലിയിലെ വിവാഹത്തിനു ശേഷം തിരിച്ചു എത്തുന്ന ഇവര്‍ സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കുമായി മുംബൈയിലും ബെംഗ്‌ലൂരുവിലും രണ്ടു വിവാഹ വിരുന്നുകള്‍ നടത്തും

Loading...

More News