delhi consumer will get compensation in case of power failure

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 17, 2018 8:01 pm

Menu

Published on April 20, 2018 at 10:51 am

വൈദ്യുതി വിതരണത്തിൽ മാതൃകാപരമായ മാറ്റവുമായി ഡൽഹി സർക്കാർ

delhi-consumer-will-get-compensation-in-case-of-power-failure

ഡൽഹി: പവർ കട്ട് മൂലം വൈദ്യുതി മുടങ്ങിയാൽ വൈദ്യുത വിതരണ കമ്പനികള്‍ പൗരന് നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവുമായി ഡൽഹി സർക്കാർ രംഗത്ത്. ദീര്‍ഘവും മുന്‍കൂട്ടി അറിയിക്കാത്തതുമായ പവര്‍ കട്ടുകള്‍ക്കാണ് പൗരന്മാര്‍ക്ക് കമ്പനികള്‍ നഷ് ടപരിഹാരം നല്‍കേണ്ടിവരിക.

പവര്‍കട്ടുണ്ടായാല്‍ ഉപഭോക്താക്കള്‍ക്ക് പണം നഷ്ടപരിഹാരമായി നല്‍കണമെന്ന വ്യവസ്ഥ നടപ്പിലാകുന്നതോടെ വൈദ്യുത വിതരണ കമ്പനികള്‍ ജനങ്ങളോട് കൂടുതല്‍ ഉത്തരവാദിത്തമുള്ളവരായി മാറുമെന്നും ഒപ്പം വിപ്ലവകരവും നവീനവുമായ ആശയമാണിതെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു

നേരത്തെ ഈ പദ്ധതി നടപ്പിലാക്കാൻ ഡൽഹി സർക്കാർ മുൻകൈ എടുത്തിരുന്നെങ്കിലും ഗവർണറുടെ അംഗീകാരമില്ലാത്തതിനാൽ വൈകുകയായിരുന്നു. എന്നാൽ ഇപ്പോൾ സര്‍ക്കാരിന്റെ ഈ തീരുമാനത്തിന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അംഗീകാരം ലഭിച്ചതായി ആം ആദ്മി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു.

പുതിയ ഉത്തരവ് പ്രകാരം, വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ഏതുപ്രശ്‌നവും ഒരു മണിക്കൂറിനുള്ളില്‍ കമ്പനികള്‍ പരിഹരിച്ചിരിക്കണം. ഇത് പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ പരാതിപ്പെടുന്ന ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം. മണിക്കൂറിന് അമ്പതു രൂപ വച്ച് ആദ്യ രണ്ടുമണിക്കുറിനു നല്‍കണം. പിന്നീടുള്ള ഓരോ മണിക്കൂറിനും നൂറുരൂപ വീതമാണ് നഷ്ടപരിഹാരം നല്‍കേണ്ടി വരിക.

Loading...

More News