ഓൺലൈനിൽ ഫോൺ ഓർഡർ ചെയ്തു: പെട്ടി തുറന്നപ്പോൾ ഇയാൾ ഞെട്ടി; ഫോണിന് പകരം കിട്ടിയത്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:32 am

Menu

Published on September 14, 2017 at 11:22 am

ഓൺലൈനിൽ ഫോൺ ഓർഡർ ചെയ്തു: പെട്ടി തുറന്നപ്പോൾ ഇയാൾ ഞെട്ടി; ഫോണിന് പകരം കിട്ടിയത്

delhi-man-orders-phone-online-gets-soap-on-delivery

കുറഞ്ഞ വില, വ്യത്യസ്തമായ ഏതു മോഡലും തിരഞ്ഞെടുക്കാനുള്ള സൗകര്യം.. അങ്ങനെ തുടങ്ങി ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നത് കൊണ്ട് ഒട്ടനവധി മെച്ചങ്ങളുണ്ട്. എന്നാല്‍ അതേസമയം തന്നെ ചില പോരായ്മകളും ഈ ഓണ്‍ലൈന്‍ കച്ചവടത്തില്‍ വരാറുണ്ട്. പലപ്പോഴും നമ്മള്‍ വിചാരിച്ച സാധനമായിരിക്കില്ല ലഭിക്കുക. സാധനത്തിന്റെ നിലവാരവും മറ്റുമെല്ലാം ചിലപ്പോള്‍ ചിത്രത്തില്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തവുമായിരിക്കും.

എന്നാല്‍ നമ്മള്‍ ഓര്‍ഡര്‍ ചെയ്ത സാധനം തന്നെ പൂര്‍ണമായും മാറിയാലോ.. അത്തരത്തില്‍ ചില അനുഭവങ്ങളും ചിലര്‍ക്കുണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും പുതിയ ഒരു അനുഭവം ഉണ്ടായത് ഡല്‍ഹിക്കാരനായ ഒരാള്‍ക്കാണ്. ആമസോണ്‍ വഴി ഒരു മൊബൈല്‍ വാങ്ങിയപ്പോളാണ് ഇങ്ങനെ സംഭവിച്ചത്.

ഡല്‍ഹിക്കാരനായ ചിരാഗ് ധവാന്‍ എന്നൊരാള്‍ക്കാണ് ഈ അനുഭവം ഉണ്ടായത്. സെപ്‌റ്റെംബര്‍ 7 നു ആമസോണ്‍ വഴി ഒരു മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തതായിരുന്നു ഇയാള്‍. അങ്ങനെ സെപ്റ്റംബര്‍ 11നു സാധനം കയ്യില്‍ കിട്ടി. പെട്ടി പൊളിച്ചു തുറന്നു നോക്കിയ അയാള്‍ ആകെ അന്തംവിടുകയായിരുന്നു. ഫോണിന് പകരം സോപ്പ്. അതും അലക്കു സോപ്പിന്റെ മൂന്ന് പാക്കെറ്റ്.

‘അങ്ങനെ ജോലി കഴിഞ്ഞു വൈകുന്നേരം ഒരു ഒമ്പതു മണിയോടെ വീട്ടിലെത്തി പെട്ടി തുറന്ന ഞാന്‍ ഞെട്ടിപ്പോയി.. ഫോണിന് പകരം പെട്ടിയിലതാ മൂന്നു ‘ഫെന്ന ഡിറ്റര്‍ജന്റ്’ സോപ്പുകള്‍ അവര്‍ അയച്ചിരിക്കുന്നു’ എന്നിങ്ങനെ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി.

സെപ്റ്റംബര്‍ 11 നു ഫേസ്ബുക്കില്‍ ഇയാള്‍ പങ്കുവെച്ച പോസ്റ്റിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. 30000നു മേലെ ലൈക്കുകളും 2600നു മേലെ ഷെയറുകളും ഈ പോസ്റ്റിനു ലഭിക്കുകയുണ്ടായി.

എന്തായാലും ആമസോണ്‍ ഉടന്‍ തന്നെ അയാള്‍ക്ക് വേറെ ഫോണ്‍ അയച്ചു കൊടുക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. പ്രശനം ആമസോണിന്റെ ഉന്നത തലത്തില്‍ എത്തിയതോടെ കാര്യങ്ങള്‍ വേഗത്തില്‍ തന്നെ പരിഹരിക്കുകയായിരുന്നെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

Loading...

More News