നോട്ട് നിരോധനത്തിനു പിന്നാലെ എസ്.ബി.ടിയിലെത്തിയത് ലക്ഷങ്ങളുടെ കള്ളനോട്ട്; നല്‍കിയവര്‍ കുടുങ്ങും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2018 3:59 pm

Menu

Published on January 7, 2017 at 11:56 am

നോട്ട് നിരോധനത്തിനു പിന്നാലെ എസ്.ബി.ടിയിലെത്തിയത് ലക്ഷങ്ങളുടെ കള്ളനോട്ട്; നല്‍കിയവര്‍ കുടുങ്ങും

demonetisation-fake-note-found-in-sbt

 

തിരുവനന്തപുരം: നോട്ട് നിരോധനത്തിന്‍റെ മറവില്‍ കേരളത്തില്‍ കള്ളനോട്ടുകളും വെളിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ട്. നോട്ട് നിരോധനത്തിനു പിന്നാലെ എസ്.ബി.ടി യില്‍ നിക്ഷേപിച്ച പഴയ നോട്ടുകളില്‍ വ്യാപക കള്ളനോട്ടുകളാണ് കണ്ടെത്തിയത്.

12,000 കോടി രൂപയുടെ അസാധുവാക്കിയ നോട്ടുകള്‍ ബാങ്കിലെത്തിയതില്‍ 8.78 ലക്ഷം രൂപയുടെ വ്യാജനോട്ടുകളാണ് കണ്ടെത്തിയത്. നോട്ട് നിരോധനത്തിന് ശേഷം പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയ നവംബര്‍ 10 മുതല്‍ ഡിസംബര്‍ 28 വരെയുള്ള കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയധികം കള്ളനോട്ടുകള്‍ എത്തിയതായി ബാങ്ക് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്.

നോട്ട് മാറ്റിവാങ്ങിയവരെ കുറിച്ചുള്ള എല്ലാ വിവരവും ബാങ്കില്‍ ഉള്ളതിനാല്‍ ഇവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. നോട്ട് നിരോധനത്തിന് ശേഷം പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ വലിയ തിരക്കായിരുന്നു എസ്.ബി.ടിയുടെ വിവിധ ശാഖകളില്‍ അനുഭവപ്പെട്ടത്. ഈ തിരക്ക് മുതലെടുത്താണ് കള്ളനോട്ട് നിക്ഷേപിച്ചിരിക്കുന്നതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

പഴയ 500, 1000 നോട്ടുകള്‍ മാറ്റി നല്‍കുമ്പോള്‍ നോട്ടിന്‍റെ സീരിയല്‍ നമ്പര്‍ അടക്കം ഇടപാടുകാരന്‍റെ മറ്റ് വിവരങ്ങളും വാങ്ങിച്ച ശേഷമാണ് പുതിയ നോട്ടുകള്‍ നല്‍കിയത്. അതുകൊണ്ടുതന്നെ വ്യാജനോട്ട്നിക്ഷേപിച്ചവരെ ഉടന്‍ പിടികൂടാനാവുമെന്നാണ് ബാങ്ക് അധികൃതരും കരുതുന്നത്.

കള്ളനോട്ട് നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ ഒരുമിച്ചാക്കി ഇപാടുകാരുടെ വിവരങ്ങള്‍ പൊലീസിന് കൈമാറാനാണ് ബാങ്ക് അധികൃതരുടെ തീരുമാനം.

23, 24 തിയതികളില്‍ ഒരുലക്ഷത്തോളം രൂപയുടെ വീതം കളളനോട്ടുകള്‍ ലഭിച്ചതായും ബാങ്കിന്‍റെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നു. അഞ്ചിലേറെ കളളനോട്ടുകള്‍ ആരെങ്കിലും ബാങ്കില്‍ കൊണ്ടുവന്നാല്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിക്കണമെന്നാണ് ബാങ്കിന്‍റെ ചട്ടം. എന്നാല്‍ ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് എസ്.ബി.ടി അധികൃതര്‍ വ്യക്തമാക്കുന്നു.

നാലിലേറെ കള്ളനോട്ടുകള്‍ ഒരുമിച്ച് ഒരിടപാടുകാരനും ബാങ്കില്‍ നല്‍കിയിട്ടില്ല. അതിനാല്‍ മൊത്തത്തില്‍ ലഭിച്ച കള്ളനോട്ടുകളും ഇടപാടുകാരുടെ വിവരങ്ങളും ഒരുമിച്ചാക്കി പരാതി നല്‍കുമെന്നും എസ്.ബി.ടി അധികൃതര്‍ അറിയിച്ചു.

Loading...

More News