തെലങ്കാനയിൽ യുവാവ് ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി 11 വര്‍ഷം കാത്തിരുന്നു; അവസാനം ക്ഷമ കെട്ട വിദ്യാര്‍ത്ഥി സര്‍വകലാശാല ആസ്ഥാനത്തിന് തീയിട്ടു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 19, 2018 9:09 am

Menu

Published on February 3, 2018 at 6:30 pm

തെലങ്കാനയിൽ യുവാവ് ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി 11 വര്‍ഷം കാത്തിരുന്നു; അവസാനം ക്ഷമ കെട്ട വിദ്യാര്‍ത്ഥി സര്‍വകലാശാല ആസ്ഥാനത്തിന് തീയിട്ടു

denied-degree-on-time-ex-student-sets-on-fire-university-office

വഡോര: അവസാന വര്‍ഷ ഫലമറിയുന്നതിനും ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമായി 11 വര്‍ഷം കാത്തിരുന്നു ഈ ചെറുപ്പക്കാരന്‍. എത്ര കാത്തിരുന്നിട്ടും ഒന്നും നടക്കാതെ വന്നപ്പോള്‍ അവസാനം ക്ഷമ നശിച്ച യുവാവ് സര്‍വകലാശാല ആസ്ഥാനത്തിന് തീയിട്ടു. തെലങ്കാനയിലാണ് സംഭവം.

ചന്ദ്രമോഹനെന്ന മുന്‍ വിദ്യാര്‍ഥിയാണ് എംഎസ് സര്‍വകലശാലയുടെ ആസ്ഥാനത്തിന് തീയിട്ടത്. 2007 കാലഘട്ടത്തില്‍ ചന്ദ്രമോഹന്‍ എംഎസ് സര്‍വകലശാലയില്‍ ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥിയായിരുന്നു. പഠന കാലത്ത് ചന്ദ്രമോഹനന്റെ ഒരു ചിത്ര പ്രദര്‍ശനം വിവാദത്തിനിടയാക്കിയിരുന്നു. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ആഭാസകരമായി ചിത്രീകരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് വിശ്വഹിന്ദു പരിഷത്തിന്റെ പ്രതിഷേധവും ചന്ദ്രമോഹനെതിരെയുണ്ടായിരുന്നു.

അങ്ങനെ പരീക്ഷയൊക്കെ കഴിഞ്ഞു വര്‍ഷങ്ങള്‍ കുറെയായിട്ടും സര്‍ട്ടിഫിക്കറ്റൊന്നും ലഭിച്ചില്ല. സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് പല തവണ കത്തുകളെഴുതിയെങ്കിലും അതില്‍ യാതൊരു പ്രതികരണവും ഉണ്ടായില്ല. അങ്ങനെ വിസിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി നടന്ന തര്‍ക്കത്തിനൊടുവിലാണ് ഇയാള്‍ പെട്രോളൊഴിച്ച് ഓഫീസ് കെട്ടിടത്തിന് തീയിട്ടത്.

Loading...

More News