ചുഴലിക്കാറ്റിന് സാധ്യത: സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം; എല്ലാ തുറമുഖങ്ങൾക്കും മൂന്നാം നമ്പർ അപായ സൂചന

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:41 pm

Menu

Published on March 13, 2018 at 4:41 pm

ചുഴലിക്കാറ്റിന് സാധ്യത: സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം; എല്ലാ തുറമുഖങ്ങൾക്കും മൂന്നാം നമ്പർ അപായ സൂചന

depression-along-kerala-coast-alert-issued

തിരുവനന്തപുരം: ശ്രീലങ്കക്ക് തെക്ക് പടിഞ്ഞാറു ദിശയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് കേരളാ തീരത്ത് ചുഴലിക്കാറ്റിന് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കടലില്‍ കാറ്റിന്റെ വേഗം 65 കി. മി ആയി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മറ്റന്നാള്‍വരെ കടലില്‍ പോകരുതെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരമാലകള്‍ 3 മീറ്റര്‍ വരെ ഉയരാനും സാധ്യതുണ്ട്. സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പര്‍ അപായ സൂചന ഉയര്‍ത്തിയിട്ടുണ്ട്.ന്യൂനമര്‍ദ്ദം തീവ്രന്യുനമര്‍ദ്ദമായി മാറി അറബിക്കടലിലേക്ക് നീങ്ങുകയാണ്‌സാധ്യതയുണ്ട്. അതിനാല്‍ ഇത് ചുഴലിക്കാറ്റാകാന്‍ സാധ്യതുണ്ടെന്നാണ് അറിയിപ്പ്. ഒപ്പം കനത്ത മഴക്കും സാധ്യതയുണ്ട്. അതിനാല്‍ കേരള തീരപ്രദേശങ്ങളില്‍ സര്‍ക്കാര്‍ കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

തുറമുഖങ്ങളെ സാരമായി ബാധിക്കും വിധം ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്ന ഘട്ടത്തിലാണ് മൂന്നാം നമ്പര്‍ അപായ സൂചന നല്‍കാറുള്ളത്. സ്ഥിതിഗതികള്‍ വിലയിരുത്തുന്ന ചീഫ് സെക്രട്ടറി അടിയന്തിര സാഹചര്യം നേരിടാന്‍ കലക്ടര്‍മാര്‍ക്കെല്ലാം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം ദുരന്ത നിവാരണ സേനയോടും തയ്യാറായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പലയിടത്തും മഴ ചെറിയ തോതില്‍ പെയ്തു തുടങ്ങിയിട്ടുമുണ്ട്.

Loading...

More News