device made by mit scientists converts wifi signals into electricity

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 21, 2019 2:27 am

Menu

Published on January 30, 2019 at 10:21 am

വൈഫൈ സിഗ്നലില്‍ നിന്നും ഇനി ചാര്‍ജ് ചെയ്യാം..

device-made-by-mit-scientists-converts-wifi-signals-into-electricity

ബോസ്റ്റണ്‍: വൈഫൈ സിഗ്നലുകളെ വൈദ്യുതിയായി പരിവര്‍ത്തനം ചെയ്യാനാവുന്ന ഉപകരണം വികസിപ്പിച്ച് മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍. ദിവസേന ഉപയോഗിക്കുന്ന വൈദ്യുത ഉപകരണങ്ങള്‍ വയറില്ലാതെ ചാര്‍ജ് ചെയ്യാനാകുന്ന സാങ്കേതിക വിദ്യകള്‍ക്ക് വഴിതെളിയിക്കുന്നതാണ് ഈ കണ്ടുപിടുത്തം.

എസി ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ ‘റെക്‌റ്റെന്നാസ്’ എന്ന് അറിയപ്പെടുന്ന ഡിസി വൈദ്യുതിയാക്കിമാറ്റാന്‍ ഈ ഉപകരണങ്ങള്‍ക്കാകും. ഒരു ഫ്‌ളെക്‌സിബിള്‍ റേഡിയോ ഫ്രീക്വന്‍സി ആന്റിന ഉപയോഗിച്ചാണ് വൈഫൈ വഹിക്കുന്ന എസി ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ ആകിരണം ചെയ്യുന്നത്. ഈ ആന്റിന റ്റൂ ഡയമെന്‍ഷണല്‍ സെമി കണ്ടക്ടര്‍ ഉപയോഗിച്ച് നിര്‍മിച്ച ഒരു ഉപകരണവുമായി ബന്ധിപ്പിച്ചിട്ടുണ്ടാവും. ആകിരണം ചെയ്യുന്ന എസി തരംഗങ്ങള്‍ സെമി കണ്ടക്ടറിലെത്തുകയും അത് ഡിസി വോള്‍ടേജ് ആക്കി മാറ്റുകയും ചെയ്യുന്നു.

ഈ വൈദ്യുതി ബാറ്ററികള്‍ റീച്ചാര്‍ജ് ചെയ്യുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവും. ഭാവിയില്‍ ഈ സംവിധാനം ഉപയോഗിച്ച് ബാറ്ററികള്‍ ഇല്ലാതെ പോലും വൈഫൈ സിഗ്നലുകളില്‍ നിന്നും നേരിട്ട് വൈദ്യുതി ഉപയോഗിക്കാനാവും. എത് രൂപത്തിലേക്കും മാറ്റാന്‍ സാധിക്കും വിധം വഴക്കമുള്ളതാണ് ഈ ഉപകരണം എന്ന പ്രത്യേകതയും ഉണ്ട്.

Loading...

More News