കേസുമായി ബന്ധപ്പെട്ട് ദിലീപും പൊലീസും പറയുന്നതു ശരിയാണെന്ന് ലോക്‌നാഥ് ബെഹ്‌റ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 21, 2017 3:04 am

Menu

Published on August 12, 2017 at 9:08 am

കേസുമായി ബന്ധപ്പെട്ട് ദിലീപും പൊലീസും പറയുന്നതു ശരിയാണെന്ന് ലോക്‌നാഥ് ബെഹ്‌റ

dgp-loknath-behra-dileep-complaint

തിരുവനന്തപുരം: കൊച്ചില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപും പൊലീസും പറയുന്ന കാര്യങ്ങള്‍ ശരിയാണെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ആരു പറയുന്നതാണു കൂടുതല്‍ ശരിയെന്നു പരസ്യമായി പറയാനാകില്ല. അതു കോടതിയലക്ഷ്യമാകും. എന്നാല്‍ സംഭവം വിശദമാക്കി പൊലീസ് ഉടന്‍ തന്നെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച പള്‍സര്‍ സുനി തനിക്കു ജയിലില്‍ നിന്നു കത്തയച്ച കാര്യം അന്നു തന്നെ ഡിജിപിയെ ഫോണിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും അറിയിച്ചെന്നും രണ്ടു ദിവസം കഴിഞ്ഞു രേഖാമൂലം പരാതി നല്‍കിയെന്നുമാണു ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലുള്ളത്.

എന്നാല്‍ സംഭവം നടന്ന് 20 ദിവസം കഴിഞ്ഞാണു പരാതിപ്പെട്ടത് എന്നായിരുന്നു പൊലീസിന്റെ വാദം. ദിലീപ് സംഭവവുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലായിരുന്നു. അങ്ങനെയുള്ള ഒരാളില്‍ നിന്നു പരാതി ലഭിച്ചാല്‍ അതു സംബന്ധിച്ച പല കാര്യങ്ങളും പൊലീസിന് അന്വേഷിക്കേണ്ടതുണ്ട്. എന്തെങ്കിലും കാര്യങ്ങളില്‍ സംശയം തോന്നിയാല്‍ പലതും കൂടുതല്‍ അന്വേഷിക്കേണ്ടി വരും. അതും പൊലീസ് ചെയ്തിട്ടുണ്ട്. ഏതായാലും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നു ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.

നേരത്തെ കേസിന്റെ ആദ്യഘട്ടത്തില്‍ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ ആരോപണം ഉന്നയിച്ചത് തന്നെ കുടുക്കാന്‍ വേണ്ടിയാണെന്നും ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഫലമാണെന്നും ദിലീപ് ആരോപിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി ബി. സന്ധ്യയും മഞ്ജുവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. അതുകൊണ്ടാണ് കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചന എന്ന ആരോപണം മഞ്ജു ഉന്നയിച്ചതെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News