കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് നേന്ത്രപ്പഴം കഴിക്കാമോ?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 18, 2018 11:55 pm

Menu

Published on May 17, 2017 at 5:56 pm

കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് നേന്ത്രപ്പഴം കഴിക്കാമോ?

did-banana-leads-to-cholesterol

ജിമ്മില്‍ പോയി ശരീരം പുഷ്ടിപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരുടെ ഇഷ്ട ഭക്ഷണമാണ് നേന്ത്രപ്പഴം. ഏറ്റവും രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ചു വിലക്കുറവും എല്ലാ സീസണിലും ലഭ്യമാകുന്നതുമാണിത്.

ഞാലിപ്പൂവന്‍, റോബസ്റ്റ, മൈസൂര്‍ പഴം, ചെറുപഴം എന്നിങ്ങനെ വാഴപ്പഴങ്ങളുടെ പേരിലും ഗുണത്തിലും വ്യത്യാസമുണ്ട്. പഴങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതും ആരോഗ്യപരമായി ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതും നേന്ത്രപ്പഴമാണ്. ചിലയിടങ്ങളില്‍ ഇതിനെ ഏത്തപ്പഴമെന്നും പറയാറുണ്ട്.

ഉയര്‍ന്ന കാലറി അടങ്ങിയതാണ് നേന്ത്രപ്പഴം. അതിനാല്‍ തന്നെ ഇത് സ്ഥിരമായി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂട്ടുമോ എന്ന സംശയം. നേന്ത്രപ്പഴത്തിലോ മറ്റു പഴങ്ങളിലോ കൊളസ്‌ട്രോള്‍ ഒട്ടും തന്നെയില്ല. അതിനാല്‍ തന്നെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ള ഒരാള്‍ ഏത്തപ്പഴമോ, മറ്റു വാഴപ്പഴമോ കഴിക്കുന്നതിന് കുഴപ്പമില്ല.

പക്ഷേ, തീരെ വ്യായാമമില്ലാത്ത കൊളസ്‌ട്രോള്‍ രോഗികള്‍ ഏത്തപ്പഴം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, ഇതില്‍ കൊളസ്‌ട്രോള്‍ ഇല്ലെങ്കില്‍തന്നെയും ഇതിലെ അന്നജം ശരീരത്തില്‍ കൊഴുപ്പായി മാറ്റപ്പെടാം. ഏത്തപ്പഴത്തിന്റെ മിതമായ ഉപയോഗം ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ല.

മൂന്നുതരം കാര്‍ബോഹൈഡ്രേറ്റുകളാണ് നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുള്ളത്. (ഗ്ലൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ്). ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ നിറഞ്ഞതും ഇരുമ്പുസത്തും നാരിന്റെ അംശവും പൊട്ടാസ്യവും കൂടുതലുള്ളതുമാണ്. അതിനാല്‍ തന്നെ ഉയര്‍ന്ന ഊര്‍ജം പ്രദാനം ചെയ്യുന്ന പഴമാണിത്.

വാഴപ്പഴത്തില്‍ പ്രകൃതിദത്തമായ മൂന്നു പഞ്ചസാരകളാണുള്ളത് സൂക്രോസ്, ഗ്ലൂക്കോസ്, ഫ്രക്‌റ്റോസ് എന്നിവ. ഉയര്‍ന്ന കാലറിയുള്ള ഒരു പഴം ആയതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്ഥിരമായി നേന്ത്രപ്പഴം കഴിക്കരുത്. സാധാരണ ആരോഗ്യസ്ഥിതിയിലുള്ള ഒരാള്‍ക്ക് ഒരു ദിവസം ഒരു നേന്ത്രപ്പഴം കഴിക്കാവുന്നതാണ്.

Loading...

More News