പ്രത്യേക കോടതി വേണമെന്ന് നടി; ദൃശ്യങ്ങള്‍ ഒഴികെയുള്ള രേഖകള്‍ പ്രതികള്‍ക്ക് നല്‍കാമെന്ന് കോടതി; കേസ് 28ലേക്ക് മാറ്റി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2018 1:15 pm

Menu

Published on March 14, 2018 at 12:44 pm

പ്രത്യേക കോടതി വേണമെന്ന് നടി; ദൃശ്യങ്ങള്‍ ഒഴികെയുള്ള രേഖകള്‍ പ്രതികള്‍ക്ക് നല്‍കാമെന്ന് കോടതി; കേസ് 28ലേക്ക് മാറ്റി

dileep-case-in-court-today-updates

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ഒഴികെയുള്ള മറ്റ് രേഖകള്‍ പ്രതികള്‍ക്ക് നല്‍കാമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവ്.

ദൃശ്യങ്ങള്‍ വേണമെന്ന ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അക്കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കട്ടെയെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. നടിയുടെ മെഡിക്കല്‍ പരിശോധനാ ഫലം ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, വിശദമായ വാദം കേള്‍ക്കാനായി കേസ് ഈ മാസം 28ലേക്ക് മാറ്റി.

കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നു. അതേസമയം വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന് ആക്രമിക്കപ്പെട്ട നടി ആവശ്യപ്പെട്ടു. കേസിന്റെ വിചാരണയ്ക്കായി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളോട് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.

കേസില്‍ ദിലീപ് അടക്കം 12 പ്രതികളാണുള്ളത്. പള്‍സര്‍ സുനി അടക്കം ജയിലില്‍ ഉണ്ടായിരുന്ന ആറ് പ്രതികളെയും പോലീസ് കോടതിയില്‍ ഹാജരാക്കി. ജാമ്യത്തില്‍ കഴിയുന്നവരും ഇന്ന് കോടതിയില്‍ എത്തി. രാവിലെ പത്തു മണിയോടെയാണ് ദിലീപ് കോടതിയില്‍ എത്തിയത്. കേസ് വിചാരണയ്ക്ക് വിളിച്ച ആദ്യഘട്ടത്തില്‍ തന്നെ ദിലീപ് നേരിട്ട് കോടതിയില്‍ എത്തി.

Loading...

More News