ദിലീപിനെ എതിരിടാൻ മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ച്..!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:06 am

Menu

Published on September 14, 2017 at 4:10 pm

ദിലീപിനെ എതിരിടാൻ മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ച്..!

dileep-movie-ramleela-and-mohanlal-movie-villain-releasing-same-day

ദിലീപിനെതിരെ മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിക്കുന്നു. പേടിക്കേണ്ട, നേരിട്ടല്ല.. സിനിമയില്‍ ആണെന്ന് മാത്രം. ദിലീപ് നായകാനായ രാമലീലയും മോഹന്‍ലാല്‍ നായകനായ വില്ലനും ഒരേ ദിവസം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. വില്ലനില്‍ മോഹന്‍ലാലിന്റെ കൂടെ മഞ്ജു വാര്യരും എത്തുന്നുണ്ട്.

ഏറെ കാലത്തെ കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവിലായാണ് രാമലീല സെപ്റ്റംബര്‍ 28 നു തീയേറ്ററുകളില്‍ എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ റിലീസ് നിര്‍മ്മാതാവായ ടോമിച്ചന്‍ മുളകുപാടം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതേ ദിവസം തന്നെയായിരിക്കും വില്ലന്‍ സിനിമയുടെയും റിലീസ് എന്നാണു റിപ്പോര്‍ട്ട്.

രാമലീല ചിത്രീകരണം പൂര്‍ത്തിയായി റിലീസിന് ഒരുങ്ങാനിരിക്കെയായിരുന്നു ദിലീപിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും അരങ്ങേറിയത്. ദിലീപിന്റെ അറസ്റ്റും വിവാദങ്ങളും തീരാതെ വരികയും ദിലീപ് ജയിലില്‍ തന്നെ തുടരേണ്ട അവസ്ഥ വരികയും ചെയ്ത സാഹചര്യത്തില്‍ രാമലീലയുടെ റിലീസ് നീളുകയായിരുന്നു.

ഇപ്പോള്‍ രണ്ടു മാസത്തിലേറെ നീണ്ട രാമലീല സിനിമ ഇനിയും വൈകിച്ചാല്‍ അത് സിനിമക്ക് സാരമായി ബാധിക്കാം എന്നതിനാലാണ് ചിത്രം ഉടന്‍ റിലീസിങ്ങിനൊരുങ്ങുന്നത്. എന്നാല്‍ അതേ ദിവസം തന്നെ വില്ലന്‍ ഇങ്ങുന്നത് ചിത്രത്തെ ബാധിക്കാനും സാധ്യതയുണ്ട്.

ദിലീപ് റിമാന്‍ഡില്‍ കഴിയുന്ന ഈ അവസ്ഥയില്‍ ഒരു ദിലീപ് ചിത്രം തിയേറ്ററില്‍ എത്തുമ്പോള്‍ ആളുകള്‍ പ്രശ്‌നമുണ്ടാക്കുമോ എന്ന ഭയം തിയേറ്റര്‍ ഉടമകള്‍ക്കും ഉണ്ട്. ഇത് മുന്‍നിര്‍ത്തി കോടതിയോട് സിനിമ ഇറങ്ങുന്ന സ്ഥലങ്ങളില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളുകയായിരുന്നു.

നല്ല സിനിമയാണെങ്കില്‍ അതിനി ആര് അഭിനയിച്ചതാണെങ്കിലും വേണ്ടിയില്ല പ്രേക്ഷകര്‍ ഏറ്റെടുക്കും എന്ന ഒരു വിശ്വാസം സിനിമയുടെ അണിയറക്കാരെ പോലെ പലര്‍ക്കും ഉള്ളതിനാല്‍ നല്ല സിനിമ ആണെങ്കില്‍ പേടിക്കേണ്ടി വരില്ല. അല്ലെങ്കിലും ഒരു സിനിമ എന്ന് പറയുമ്പോള്‍ അതിലെ നടന്‍ മാത്രമല്ലല്ലോ.. അതിനു പിന്നില്‍ പ്രയത്‌നിച്ച മറ്റു പലരുടെയും ശ്രമങ്ങള്‍ ഉണ്ടല്ലോ. ആ ഒരു പരിഗണനയില്‍ എങ്കിലും ചിത്രത്തിന് പ്രേക്ഷക പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

Loading...

More News