ചൊറിഞ്ഞ ചോദ്യവുമായി വന്ന മാധ്യപ്രവർത്തകന് ദിലീപിന്റെ കിടിലൻ മറുപടി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 17, 2018 2:02 am

Menu

Published on December 4, 2017 at 2:55 pm

ചൊറിഞ്ഞ ചോദ്യവുമായി വന്ന മാധ്യപ്രവർത്തകന് ദിലീപിന്റെ കിടിലൻ മറുപടി

dileep-replay-to-a-disturbing-news-reporter-at-nedumbasseri-airport

എന്തിനും ഏതിനും ആവശ്യമില്ലാതെ ഇടപെടുന്ന പ്രവണതയാണല്ലോ പല ചാനലുകള്‍ക്കും. ദിലീപ് വിഷയവും അതുപോലെ പല ചാനലുകളും ആഘോഷിച്ച സംഭവങ്ങളില്‍ ഒന്നാണ്. കേസും കാര്യങ്ങളും ഒരു വഴിക്ക് നടക്കുന്നുണ്ടെങ്കില്‍ പോലും ദിലീപിനെ വെറുതെ വിടാന്‍ പല മാധ്യമങ്ങളും ഇപ്പോഴും തയ്യാറല്ല. ദിലീപ് ദുബായിലേക്ക് ഈയിടെ പോയപ്പോഴും കൂടെ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ ദിലീപിന്റെ ചുറ്റും കൂടി ചോദ്യങ്ങളുമായി ബുദ്ധിമുട്ടിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരു ചാനലിനോടും മാധ്യമപ്രവര്‍ത്തകനോടും മിണ്ടാതിരുന്ന ദിലീപ് ഇത്തവണയും മൗനം അവലംബിക്കുകയായിരുന്നു. എന്നാല്‍ എങ്ങനെയൊക്കെ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചിട്ടും പിന്നെയും ചൊറിഞ്ഞുകൊണ്ട് വെറുപ്പിക്കാന്‍ വന്ന ഒരു മാധ്യമപ്രവര്‍ത്തകനോട് ദിലീപ് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. പല മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

‘ദേ പുട്ടി’ന്റെ ദുബായ് ഷോറൂം ഉദ്ഘാടനത്തിനായി ദുബായിലേക്ക് പോകാനായി നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തിയ ദിലീപിനെയും അമ്മയെയും വിടാതെ പിന്തുടര്‍ന്ന് വെറുപ്പിച്ച ഒരു മാധ്യപ്രവര്‍ത്തകന്‍ എന്തുചോദിച്ചിട്ടും ദിലീപ് മറുപടി കൊടുക്കാതെ വന്നപ്പോള്‍ അവസാനം കാവ്യയെയും മകളെയും കൂട്ടാതെ ദുബായിയിലേക്ക് പോകുന്നത് എന്തിനാണെന്ന് ഞങ്ങള്‍ക്കറിയാം. രക്ഷപ്പെട്ടെന്ന് കരുതേണ്ട. ദുബായിയിലും ഞങ്ങളുടെ ആളുണ്ട് എന്ന് പറഞ്ഞു.

ഇതുകേട്ട ദിലീപ് ഒന്ന് നിന്നു. എന്നിട്ട് ഇങ്ങനെ പറയുകയുണ്ടായി: ‘അനിയാ നിങ്ങളുടെ ആള്‍ക്കാരെ ഞാന്‍ ഇന്നും ഇന്നലെയുമൊന്നുമല്ല കാണുന്നത്. പണ്ട് ഒരു ബൈറ്റ് വേണം, ഒരു ഇന്റര്‍വ്യു വേണം എന്നൊക്കെ പറഞ്ഞ് എന്റെ ഓഫീസില്‍ മണിക്കൂറുകളോളം കാത്തിരിയ്ക്കുന്ന നിങ്ങളുടെ സാറന്മാരെയും കണ്ടിട്ടുണ്ട് ഇപ്പോള്‍ നിങ്ങളീ ചെയ്യുന്ന പ്രവൃത്തിയും കാണുന്നുണ്ട്. അതുകൊണ്ട് അനിയനിനി എന്നെ ഇതും പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കണ്ട. ഇനി ഞാന്‍ പേടിക്കില്ല എന്ന് നിങ്ങളുടെ സാറമ്മാരോട് പറഞ്ഞേക്ക്’. ഇതും പറഞ്ഞ് ഒരു ചെറുപുഞ്ചിരിയോടെ അമ്മയുടെ കൈയ്യും പിടിച്ച് എയര്‍പോര്‍ട്ടിന് അകത്തേക്ക് ദിലീപ് നടന്നകന്നു.

Loading...

More News