ദിലീപുമായി തനിക്കുള്ള ബന്ധം അടുത്തായിരുന്നു.. പക്ഷെ....; ആഷിക് അബുവിനു പറയാനുള്ളത്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2018 4:11 pm

Menu

Published on September 12, 2017 at 1:25 pm

ദിലീപുമായി തനിക്കുള്ള ബന്ധം അടുത്തായിരുന്നു.. പക്ഷെ….; ആഷിക് അബുവിന് പറയാനുള്ളത്

director-ashiq-abu-talks-about-friendship-with-dileep

നടൻ ദിലീപും താനും തമ്മിൽ നല്ല സൗഹൃദമായിരുന്നെന്നും എന്നാൽ മറ്റുള്ളവരെ ഉപദ്രവിക്കുന്നവരെ എതിർക്കുക തന്നെ ചെയ്യുമെന്ന് ആഷിക് അബു. തന്‍റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് ആഷിക് അബു ഈ കാര്യം അറിയിച്ചത്. മഹാരാജാസിൽ പഠിക്കുന്നത് മുതലുള്ള അടുപ്പമാണ് തനിക്ക് ദിലീപിനോടെന്ന് പറഞ്ഞു തുടങ്ങുന്ന ആഷിക്കിന്‍റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം:

‘മഹാരാജാസിൽ പഠിക്കുന്ന സമയത്തെ പരിചയമുള്ള ആളുകളാണ് ദിലീപും അനുജനും. വർണ്ണക്കാഴ്ചകൾ എന്ന സിനിമയുടെ ഷൂട്ടിംഗ് മഹാരാജാസിൽ വെച്ചുനടന്നപ്പോഴാണ് ഞങ്ങൾ പരിചയപ്പെട്ടതും സൗഹൃദത്തിൽ ആവുന്നതും.

ഫാൻസ്‌ അസോസിയേഷൻ രൂപപെടുന്നതിനു മുൻപ് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമ ഹോൾഡ് ഓവർ ആവാതിരിക്കാൻ മഹാരാജാസ് ഹോസ്റ്റലിൽ നിന്ന് പല കൂട്ടമായി വിദ്യാർത്ഥികൾ തീയേറ്ററുകളിൽ എത്തുകയും, കൌണ്ടർ ഫോയിലുകൾ സഹോദരന്റെ കയ്യിലും ആലുവ പറവൂർ കവലയിലെ വീട്ടിൽ എത്തുകയും ചെയ്തിട്ടുണ്ട്.

തികച്ചും സുഹൃത്തെന്ന നിലയിലുള്ള പിന്തുണയാണ് സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഞങ്ങൾ ദിലീപ് എന്ന മുൻ മഹാരാജാസുകാരന് നൽകിയത്. അതിന്റെ എല്ലാ സ്നേഹവും അദ്ദേഹം തിരികെ തരികയും ചെയ്തിട്ടുണ്ട്. ഞങളുടെ ക്യാമ്പസ് ഫിലിം കോളേജ് ഓഡിറ്റോറിയത്തിൽ വന്നുകണ്ടു, പ്രോത്സാഹിപ്പിച്ചു, യൂത്ഫെസ്റ്റിവലിന് പിരിവ് തന്നിട്ടുണ്ട്. പല തവണ അതിഥിയായി വന്നിട്ടുണ്ട്.

സിനിമയിൽ പല കാലഘട്ടത്തിൽ ആണെങ്കിലും ഒരേ ഗുരുവിന്റെ ശിഷ്യന്മാരായി. എന്തെങ്കിലും തരത്തിൽ എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കിൽ റാണി പത്മിനിക്ക്  ശേഷമായിരിക്കും. പക്ഷെ ആ നീരസവും മാനുഷികമാണ്. അതിനെ മാനിക്കുന്നു.

മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിർക്കപെടും, നിസ്സംശയം. നീതിമാനെന്ന് വ്യക്തിപരമായി വിശ്വസിക്കുന്ന ഒരു ഭരണാധികാരിയുടെ കീഴിൽ അനീതിക്ക് ഇടമുണ്ടാവില്ല എന്ന വിശ്വാസം ഉള്ളിടത്തോളം കാലം.
അവൾക്കൊപ്പം
നീതിക്കൊപ്പം’

Loading...

More News