എസ്രയെക്കുറിച്ച് സംവിധായകന് ചിലത് പറയാനുണ്ട്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 27, 2017 6:28 pm

Menu

Published on February 9, 2017 at 4:21 pm

എസ്രയെക്കുറിച്ച് സംവിധായകന് ചിലത് പറയാനുണ്ട്

director-jay-k-on-ezra-movie

പൃഥ്വിരാജ് ചിത്രം എസ്ര നാളെ തിയേറ്ററുകളിലേക്കെത്തുകയാണ്. ജെയ്. കെ എന്ന സംവിധായകന്റെ ആദ്യ മലയാള ചിത്രമാണ് എസ്ര. ചിത്രത്തിന്റെ പുറത്തിറങ്ങിയ രണ്ട് ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. തികച്ചും വ്യത്യസ്തമായ ഒരു ഹൊറര്‍ സിനിമയായിരിക്കും എസ്രയെന്ന് സംവിധായകന്‍ പറയുന്നു.

ആളുകളെ ഭയപ്പെടുത്തുക എന്നതല്ല എസ്രയുടെ ലക്ഷ്യമെന്നും ജെയ്. കെ പറയുന്നു. ചിത്രത്തിന്റെ മാര്‍ക്കറ്റിങ്ങ് തുടങ്ങിയ സമയത്ത് മാത്രമാണ് ഭയം എന്ന വാക്ക് പോസ്റ്ററുകളിലും മറ്റും ഉപയോഗിച്ചതെന്ന് സംവിധായകന്‍ പറയുന്നു.

അടിസ്ഥാനപരമായി എസ്രയ്ക്ക് ഒരു കഥ പറയാനുണ്ട്. അതില്‍ ഭയപ്പെടുത്തുന്ന സംഗതികളുണ്ട്, ആകാംക്ഷ ഉണര്‍ത്തുന്ന രംഗങ്ങളുണ്ട്, പലതരം വികാരങ്ങളുണ്ട്, ഡ്രാമയുണ്ട്  ഇങ്ങനെ പലതരം ചേരുവകള്‍ ചേര്‍ന്ന സിനിമയില്‍ ഭയത്തിന് മുന്‍തൂക്കമുണ്ടെന്ന് മാത്രം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിക്ക് അനുവദിച്ച ദീര്‍ഘഅഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം എന്നീ മതങ്ങള്‍ക്ക് പുറത്തുള്ള ഒരു ഹൊറര്‍ സിനിമ നമ്മള്‍ കണ്ടിട്ടുണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹം എസ്ര പറയുന്നത് ജൂതന്മാരുടെ ഐതിഹ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയൊരു കഥയാണെന്നും വ്യക്തമാക്കി. കേരളത്തിനൊരു ജൂത ചരിത്രമുണ്ടെന്നുള്ള കാര്യം നമുക്ക് അറിയാം. അതുമായി ബന്ധപ്പെട്ട ഒരു കഥ സിനിമയാക്കുമ്പോള്‍ അത് കേരളത്തില്‍ തന്നെയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ജൂത ചരിത്രത്തിലേക്ക് ആഴത്തില്‍ സിനിമ കടക്കുന്നില്ലെന്നും ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള കഥയാണിതെന്നും അദ്ദേഹം പറഞ്ഞു.

Loading...

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

More News