ആമിയില്‍ മഞ്ജു വാര്യരെ നായികയാക്കരുതെന്ന് ദിലീപ് കമലിനോട് ആവശ്യപ്പെട്ടോ?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2018 4:40 pm

Menu

Published on February 15, 2017 at 12:18 pm

ആമിയില്‍ മഞ്ജു വാര്യരെ നായികയാക്കരുതെന്ന് ദിലീപ് കമലിനോട് ആവശ്യപ്പെട്ടോ?

director-kamal-dileep-involvement-amy-manju-warrier

കൊച്ചി: മാധവിക്കുട്ടിയുടെ (കമലാസുരയ്യ) ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ആമി എന്ന ചിത്രത്തില്‍ നായിക മഞ്ജു വാര്യരാണെന്ന സ്ഥിരീകരണവുമായി സംവിധായകന്‍ കമല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇതേ സമയം മഞ്ജു വാര്യരെ ചിത്രത്തില്‍ സഹകരിപ്പിക്കരുതെന്ന് ദിലീപ്, കമലിനോട് ആവശ്യപ്പെട്ടെന്ന തരത്തില്‍ പ്രചരണങ്ങളും വന്നു. ഇപ്പോള്‍ മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിനിടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി കമല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഇത്തരം വിവാദങ്ങള്‍ പറഞ്ഞുപരത്തുന്നത് ആരാണെന്ന് അറിയില്ലെന്ന് കമല്‍ പ്രതികരിച്ചു. പ്രഫഷണലായ ഒരു അഭിനേതാവാണ് ദിലീപ്, ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ആളുമല്ല. അദ്ദേഹം ഒരു പ്രഫഷണലാണ്. മഞ്ജുവും അങ്ങനെ തന്നെയാണ്, കമല്‍ പറയുന്നു.

ചിത്രത്തിലെ നായികയെ സംബന്ധിച്ച് ഏറെ നാള്‍നീണ്ട കുപ്രചരണങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ടാണ് കമല്‍ കഴിഞ്ഞ ദിവസം മഞ്ജുവിനെ തന്റെ നായികയായി പ്രഖ്യാപിച്ചത്.

ഈ വേഷം മഞ്ജുവിനു വെല്ലുവിളി തന്നെയാണെന്ന് പറഞ്ഞ കമല്‍ ഈ കഥാപാത്രത്തെ മഞ്ജുവിനു നന്നായി ഉള്‍ക്കൊള്ളാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വ്യക്തമാക്കി. കഥാപാത്രത്തിനായി മഞ്ജു ചില തയാറെടുപ്പുകള്‍ നടത്തുന്നുണ്ട്. കഥാപാത്രത്തിനായി കുറച്ചുകൂടി വണ്ണംവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമല്‍ പറയുന്നു.

ചിത്രത്തില്‍ നിന്ന് വിദ്യാ ബാലന്‍ പിന്മാറിയ വിഷയത്തോടും അദ്ദേഹം പ്രതികരിച്ചു. ആമിയില്‍ നിന്ന് വിദ്യ പിന്മാറിയതിന്റെ കാരണം തനിക്ക് ഇപ്പോഴും അറിയില്ലെന്ന് പറഞ്ഞ കമല്‍, വിദ്യയെ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തിയ തന്നോട് ഇത് ചെയ്തതില്‍ വ്യക്തിപരമായി വളരെ വിഷമമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

9 മാസം മുന്‍പാണ് വിദ്യയുമായി കരാറായത്. സിനിമയുടെ സ്‌ക്രിപ്റ്റും മാധവിക്കുട്ടിയുടെ പുസ്തകങ്ങളും അവരുടെ വിഡിയോയുമെല്ലാം ഇതിനായി വിദ്യയ്ക്ക് നല്‍കിയിരുന്നു. ചിത്രത്തിലെ സംഭാഷണങ്ങളും വിദ്യ പഠിച്ചിരുന്നു. എന്നാല്‍ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് വെറും അഞ്ചു ദിവസം മുമ്പാണ് ഈ കഥാപാത്രമായി മാറാന്‍ തനിക്കാവില്ലെന്ന് അവര്‍ അറിയിക്കുന്നത്.

37 വര്‍ഷം നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിലെ ആദ്യത്തെ സംഭവമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിത്രത്തില്‍ നിന്നും പിന്‍മാറിയത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തേണ്ടത് വിദ്യയാണ്. എന്നാല്‍ താന്‍ ഫോണ്‍ വിളിച്ചിട്ടും സംസാരിക്കാന്‍ വിദ്യ തയ്യാറായില്ലെന്നും കമല്‍ പറഞ്ഞു.

Loading...

More News