തിരക്കിനിടയില്‍ കാലുകള്‍ ശ്രദ്ധിക്കാന്‍ മറക്കേണ്ട

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2018 10:28 am

Menu

Published on May 10, 2017 at 2:19 pm

തിരക്കിനിടയില്‍ കാലുകള്‍ ശ്രദ്ധിക്കാന്‍ മറക്കേണ്ട

disease-symptoms-from-your-legs

തിരക്കിട്ട ജീവിതത്തിനിടയിലും സൗന്ദര്യം സംരക്ഷിക്കാന്‍ പലരും സമയം കണ്ടെത്താറുണ്ട്. മുഖവും മുടിയുമൊക്കെയാണ് പൊതുവെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പിടിച്ചുവാങ്ങുന്നത്. കാലുകളുടെ കാര്യം ആരും പ്രത്യേകം ശ്രദ്ധിക്കാറില്ല.

എന്നാല്‍ ഇനി മറ്റുള്ളവ ശ്രദ്ധിക്കുന്നതു പോലെ തന്നെ കാലുകളും ശ്രദ്ധിച്ച് തുടങ്ങിക്കോളൂ. കാരണം നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച് ചില മുന്നറിയിപ്പുകള്‍ നല്‍കാന്‍ കാലുകള്‍ക്കാകും. അതായത് കാലുകള്‍ ശ്രദ്ധിക്കാതെ വിട്ടാല്‍ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നു സാരം.

കാലിന്റെ അഗ്രഭാഗങ്ങള്‍ വരഞ്ഞുപൊട്ടുന്നതും വിണ്ടുകീറുന്നതും തൈറോയ്ഡ് സംബന്ധിച്ച രോഗങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. തൈറോയ്ഡിനു പ്രശ്നം ഉള്ളവര്‍ക്ക് രക്തചംക്രമണത്തിലും നാഡീവ്യവസ്ഥയിലും വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു.

അതുപോലെ കാല്‍പാദങ്ങളിലെ രോമങ്ങളുടെ വളര്‍ച്ച കുറയുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. ആ ഭാഗത്തേക്കുള്ള രക്തപ്രവാഹം കുറയുന്നതിന്റെ സൂചനയാണിത്.

പെരുവിരലിന്റെ തുമ്പത്ത് തരിപ്പ് അനുഭവപ്പെടാറുള്ളവര്‍ ഒന്ന് ശ്രദ്ധിക്കണം. കാരണം ഇത് ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട മുന്നറിയിപ്പാണിത്. നാഡീവ്യവസ്ഥയ്ക്ക് തകരാര്‍ ഉണ്ടോയെന്ന് പരിശോധിക്കണം.

നഖങ്ങളില്‍ കറുത്ത കുത്തുകളോ വരകളോ കണ്ടാലും ശ്രദ്ധിക്കണം. മെലനോമ എന്ന രോഗത്തിന്റെ ലക്ഷണങ്ങളില്‍ ചിലതാണിവ. ശരീരത്തിന് ആവശ്യത്തിന് വിറ്റാമിന്‍ ലഭിച്ചില്ലെങ്കിലും ഇതേ പ്രശ്നം സംഭവിക്കാം

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാലിന്റെ സന്ധികളില്‍ വേദന അനുഭവപ്പെടാറുണ്ടോ? റുമാറ്റോയിഡ് ആര്‍ത്രൈറ്റിസിന്റെ സൂചനയായിരിക്കാം ഇത്.

 

Loading...

More News