ഉറക്കം കണ്ടാലറിയാം നിങ്ങൾക്കുള്ള രോഗം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 19, 2018 2:04 am

Menu

Published on February 5, 2018 at 3:45 pm

ഉറക്കം കണ്ടാലറിയാം നിങ്ങൾക്കുള്ള രോഗം

diseases-based-on-your-sleeping-position

ആരോഗ്യകരമായ നമ്മുടെ ജീവിത്തത്തിന് അത്യാവശ്യമായ ഒന്നാണല്ലോ ശരിയായ രീതിയിലുള്ള ഉറക്കം. പലരും അങ്ങനെ ആവശ്യത്തിന് ഉറങ്ങുന്നവരാകുമല്ലോ. എന്നാല്‍ ഉറങ്ങുന്ന രീതി, കിടക്കുന്ന രീതി, ഏതു ഭാഗം തിരിഞ്ഞു എങ്ങനെ കിടക്കുന്നു എന്നതുവരെ ആരോഗ്യത്തെ വ്യത്യസ്ത രീതിയില്‍ ബാധിച്ചേക്കും. ചിലപ്പോള്‍ രോഗങ്ങള്‍ക്ക് വരെ അത് കാരണവുമായേക്കാം. അത്തരത്തിലുള്ള ചില കിടക്കുന്ന രീതികളും അവ കൊണ്ടുള്ള മെച്ചങ്ങളും ദോഷങ്ങളും എന്തൊക്കെയായെന്ന് നോക്കാം.

ഇടതു തിരിഞ്ഞു കിടക്കല്‍

ഇടതുവശം ചേര്‍ന്നുകിടക്കുമ്പോള്‍ നെഞ്ചെരിച്ചിലിനു തീവ്രത കുറയുന്നതായി ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനു കൃത്യമായ കാരണമൊന്നും കണ്ടുപിടിക്കാനായിട്ടില്ല. രാത്രി സമയത്താണു കൂടുതല്‍ പേര്‍ക്കും നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത്. നാം ഇടതു ചേര്‍ന്നു കിടക്കുമ്പോള്‍ നമ്മുടെ ആന്തരികാവയവങ്ങള്‍ ആ വശത്തേക്കു ചരിയുകയും ഉദരത്തില്‍നിന്നുള്ള ആസിഡ് അന്നനാളത്തിലേക്കു കടക്കുന്ന സാഹചര്യം കുറയുകയും ചെയ്യുന്നതിനാലാണ് നെഞ്ചെരിച്ചില്‍ കുറയുന്നതെന്ന് ബാബിലോണ്ഹെല്‍ത്. കോം എന്ന മെഡിക്കല്‍ കണ്‍സള്‍ട്ടന്‍സി വെബ്സൈറ്റില്‍ ഡോ മാത്യു നോബിള്‍ രേഖപ്പെടുത്തുന്നു. എന്നാല്‍ ഇടതുവശം ചേര്‍ത്തുകിടക്കുന്ന 40.9 പേര്‍ക്കു രാത്രിയില്‍ ദുസ്വപ്നങ്ങളുണ്ടാകുന്നെന്നു തുര്‍ക്കിയിലെ യുസുന്‍കു യില്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. വലതു വശം ചേര്‍ന്നു കിടക്കുന്ന 14.6 ശതമാനം പേര്‍ക്കു മാത്രമേ ദുസ്വപ്നങ്ങളുണ്ടാകുന്നുള്ളൂ.

പുറകു ചേര്‍ന്നു കിടക്കല്‍ അഥവാ മലര്‍ന്നു കിടക്കല്‍

അതായതു മലര്‍ന്നു കിടക്കുന്നവര്‍ക്ക് പുറംവേദന വരാനുള്ള സാധ്യത കുറവാണ്. തലയുടെ ഭാഗത്തോ കാല്‍മുട്ടിന്റെ ഭാഗത്തോ തലയിണ വച്ചു കിടക്കുന്നവര്‍ക്കു പുറംവേദന കുറയുന്നതായി കാണാം. നമ്മുടെ നട്ടെല്ലിന്റെ പൊസിഷന്‍ ശരിയായി സൂക്ഷിക്കാനാണ് തലയിണ ഉപയോഗിക്കുന്നത്. ഇത്തരക്കാര്‍ക്കു താരതമ്യേന ശാന്തമായ ഉറക്കം കിട്ടുന്നുണ്ടെന്നു ലണ്ടനിലെ ഹോപ് ഓസ്റ്റിയോപ്പതി ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഈ പൊസിഷന്‍ കൊണ്ടു ദോഷങ്ങളുമുണ്ട്. കൂര്‍ക്കം വലിക്കാനുള്ള സാധ്യത ഇരട്ടിയാണ്. കൂടാതെ ഉറക്കത്തില്‍ ഇടയ്ക്കിടെ ശ്വാസതടസമുണ്ടാകുന്ന( ആപ്നിയ) അസുഖത്തിനും സാധ്യതയുണ്ടാക്കും. ഇതു പകല്‍സമയത്തെ മയക്കത്തിനും അമിതരക്തസമ്മര്‍ദത്തിനും പ്രമേഹത്തിനും വിഷാദരോഗത്തിനും കാരണമാകാറുണ്ട്.

വലതുവശം ചേര്‍ന്നു കിടക്കല്‍

രക്തസമ്മര്‍ദ രോഗിയാണെങ്കില്‍ വലതുവശം ചേര്‍ന്നു കിടക്കുന്നതാവും ഉചിതം. അങ്ങനെയാവുമ്പോള്‍ ഹൃദയത്തിനടുത്ത്, നെഞ്ചിന്റെ ഇടതുവശത്ത്, നെഞ്ചിനുളളിലായി അല്‍പം സ്ഥലം(കാവിറ്റി) ലഭ്യമാകും. അതു നിങ്ങളുടെ നിങ്ങളുടെ രക്തസമ്മര്‍ദം കുറയ്ക്കും. നെഞ്ചിടിപ്പിന്റെ നിരക്കു കുറയ്ക്കും. ഇതു ഹൃദ്രോഗമുള്ളവര്‍ക്കു നല്ലതാണ്. ഇടതാണെങ്കിലും വലതാണെങ്കിലും വശം ചേര്‍ന്നു കിടക്കുന്നതു അല്‍ഷൈമേഴ്സ് രോഗം തടയുമത്രേ. കാരണം അതു മൂലം തലച്ചോറിലെയും മസ്തിഷ്‌കത്തിലെയും നാഡീശൃംഖലയിലെയും മാലിന്യങ്ങള്‍ കൂടുതലായി നീക്കം ചെയ്യപ്പെടുമെന്നു ഗവേഷകര്‍ പറയുന്നു.

കമിഴ്ന്നു കിടന്നാല്‍

ബെഡില്‍ കമിഴ്ന്നു കിടന്ന് സൈഡിലേക്കു കൈയുയര്‍ത്തിയുള്ള സുഖകരമായ കിടപ്പ് നമ്മുടെ ആന്തരികാവയവങ്ങളുടെ നിലയും സുഖകരമാക്കും. ഇങ്ങനെയുള്ള കിടപ്പ് നന്നായി ഭക്ഷണം കഴിച്ചവര്‍ക്കുപോലും ദഹനം സുഗമമാക്കുകയും ചെയ്യും. സന്തോഷകരമായ സ്വപ്നങ്ങള്‍ കാണാന്‍ ഇതു സഹായിക്കുമെന്ന് ഹോങ്കോംഗിലെ ഷ്യൂ യാന്‍ യൂണിവേഴ്സിറ്റിയിലെ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ നമ്മുടെ പേശികളെയും അസ്ഥിയെയും കണക്കിലെടുക്കുമ്പോള്‍ ഏറ്റവും അനാരോഗ്യകരമായ ഉറക്കമാണിത്. നന്നായി ശ്വാസോച്ഛാസം ചെയ്യാന്‍ മുഖം എപ്പോഴും സ്വതന്ത്രമായിരിക്കുകയും മണിക്കൂറുകള്‍ വൃത്താകൃതിയില്‍ ചലിക്കുകയും വേണം.

Loading...

More News