നിങ്ങളുടെ നഖത്തിലെ അര്‍ദ്ധചന്ദ്രന്‍ പറയുന്ന ചില കാര്യങ്ങൾ....!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 19, 2018 1:12 am

Menu

Published on November 14, 2017 at 3:39 pm

നിങ്ങളുടെ നഖത്തിലെ അര്‍ദ്ധചന്ദ്രന്‍ പറയുന്ന ചില കാര്യങ്ങൾ….!

do-you-know-what-the-half-moon-shape-on-your-nnails-means

മിക്കവാറും എല്ലാവരുടെ നഖത്തിലും കാണുന്നതാണ് വെളുത്ത നിറത്തിലെ അര്‍ദ്ധചന്ദ്രാകൃതിയിലുള്ള അടയാളം. പൊതുവെ ഈ അടയാളം നഖത്തിൽ കണ്ടാൽ നാം പറയാറുള്ളത് കോടി കിട്ടുമെന്നാണ്. എന്നാൽ യഥാർത്ഥത്തിൽ ഇതിന് പിന്നിൽ ചില ആരോഗ്യ വശങ്ങളാണ് ഉള്ളത്. എന്നാൽ ഇത് മാത്രമല്ല, നഖത്തിലെ ഈ അർദ്ധചന്ദ്രൻ സൂചിപ്പിക്കുന്ന മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.


ഈ അടയാളം നഖത്തിൻറെ പകുതി ഭാഗത്താണ് ഉള്ളതെങ്കിൽ ഇതിനർത്ഥം ഉടൻ തന്നെ ചീത്ത വാർത്ത കേൾക്കാനിടയാകും എന്നാണ് സൂചിപ്പിക്കുന്നത്. ചൂണ്ടുവിരലിലാണ് ഈ ചിഹ്നമെങ്കിൽ ഇത് സൂചിപ്പിയ്ക്കുന്നത് ജോലിയിലുണ്ടാകാൻ പോകുന്ന പ്രൊമോഷന്‍ സാധ്യതകളെയാണ്. മോതിരവിരലിലെ നഖത്തിലാണ് ഈ അർദ്ധചന്ദ്രനെങ്കിൽ നിങ്ങൾക്ക് ഉടൻ തന്നെ നല്ലൊരു ജീവിതം ഉണ്ടാകുമെന്നും ജീവിതത്തിൽ ഉയർച്ച ഉണ്ടാകുമെന്നുമാണ് സൂചിപ്പിക്കുന്നത്.തള്ളവിരലിൽ ഈ അടയാളം ഉണ്ടായാൽ ഇത് സൂചിപ്പിക്കുന്നത് നിങ്ങൾ ഉടൻ തന്നെ ഒരു ശുഭ വാർത്ത കേൾക്കുമെന്നാണ്.നാടുവിരലിലാണ് അർദ്ധചന്ദ്രൻറെ ചിഹ്നമെങ്കിൽ മെഷീന്‍ സംബന്ധമായ വ്യവസായത്തില്‍ നിന്നും നിങ്ങൾക്ക് ഗുണം ഉണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നത്. ചെറുവിരലിലെ അർദ്ധചന്ദ്രൻറെ ചിഹ്നം സൂചിപ്പിക്കുന്നത് നിങ്ങളുടെ സൗഭാഗ്യങ്ങൾ ഉടൻ തന്നെ അവസാനിക്കുമെന്നും പ്രശ്നങ്ങൾ അടുത്തെത്തിക്കഴിഞ്ഞു എന്നുമാണ്.

Loading...

More News