ശസ്ത്രക്രിയ-നിര്‍ത്തിവെ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2018 4:04 pm

Menu

Published on January 10, 2017 at 2:27 pm

ശസ്ത്രക്രിയ നിര്‍ത്തിവെച്ച് ഡോക്ടര്‍ പോയത് പാറ്റയുടെ ഫോട്ടോയെടുക്കാന്‍; കാരണം?

doctor-halts-surgery-to-film-cockroach-in-thane-civic-hospitals-operation-theatre-mumbai

മുംബൈ: ഓപ്പറേഷന്‍ തിയേറ്ററില്‍ കണ്ട പാറ്റയുടെ ചിത്രമെടുക്കാന്‍ ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ത്തിവെച്ചു. താനെയിലെ ഏറ്റവും വലിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിലാണ് സംഭവം.

ആശുപത്രിയിലെ കീട ശല്യത്തെ കുറിച്ച് നിരവധി തവണ ആശുപത്രി ഭരണകൂടത്തോട് പരാതിപ്പെട്ടിട്ടും ആശുപത്രിയില്‍ ശുചീകരണത്തിനായി ഒരു നടപടിയില്ലാതിരുന്നതിനാലാണ് സീനിയര്‍ ഓര്‍ത്തോപീഡിക്ക് സര്‍ജനായ ഡോ. സഞ്ജയ് ബാരന്‍വാള്‍ എന്ന ഡോക്ടര്‍ ഈ സാഹസത്തിന് മുതിര്‍ന്നത്.

പ്രത്യേക ശ്രദ്ധ നല്‍കേണ്ട ഓപ്പറേഷന്‍ തിയേറ്റര്‍ പോലും അവര്‍ പരിഗണിച്ചില്ല. ഇതോടെയാണ് 45 കാരനായ ഒരു രോഗിയുടെ കാലിന്റെ ശസ്ത്രക്രിയ നടക്കുന്നതിനിടെ ശ്രദ്ധയില്‍പ്പെട്ട പാറ്റയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഞ്ജയ് ബാരന്‍വാള്‍ തീരുമാനിച്ചത്.

ചികിത്സയ്ക്കായി വരുന്ന രോഗികള്‍ നേരിടേണ്ടി വരുന്ന വൃത്തിഹീനവും അപകടകരവുമായ അവസ്ഥ ആശുപത്രി അധികൃതരുടെ മുന്നിലെത്തിക്കാന്‍ ഇതിലും മികച്ച വഴിയില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം.

ജനുവരി ആറിനാണ് ശസ്ത്രക്രിയയ്ക്കിടയില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ കാണപ്പെട്ട പാറ്റയുടെ ദൃശ്യങ്ങള്‍ ഡോക്ടര്‍ പകര്‍ത്തിയത്. ഈ സമയം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റ് മെഡിക്കല്‍ സ്റ്റാഫുകള്‍ രോഗിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ശേഷം അദ്ദേഹം ശസ്ത്രക്രിയ പുനരാരംഭിച്ചു.
താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ആശുപത്രിയുടെ ചുമതല. ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാവുന്ന രോഗികളില്‍ 25 ശതമാനം പേര്‍ക്കും, ശസ്ത്രക്രിയക്ക് ശേഷം അണുബാധ ഉണ്ടാവുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Loading...

More News