ഒന്നും രണ്ടുമല്ല 48 വയസുകാരന്റെ കുടലില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 639 ആണികള്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 19, 2018 1:12 am

Menu

Published on November 1, 2017 at 1:04 pm

ഒന്നും രണ്ടുമല്ല 48 വയസുകാരന്റെ കുടലില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 639 ആണികള്‍

doctors-extract-639-nails-from-a-mans-intestine

കൊല്‍ക്കത്ത: കടുത്ത ഛര്‍ദ്ദിയും വയറുവേദനയും കാരണം കഴിഞ്ഞദിവസം കൊല്‍ക്കത്ത മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കെത്തിച്ച രോഗിയുടെ കുടലില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 639 ആണികള്‍.

കടുത്ത ഛര്‍ദ്ദിയും വയറുവേദനയും മൂലമാണ് ഗോബാര്‍ഗഞ്ച സ്വദേശിയായ 48 വയസുകാരനെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിക്കുന്നത്. രോഗ കാരണമറിയാന്‍ എന്‍ഡോസ്‌കോപ്പി നടത്തിയ ഡോക്ടര്‍മാര്‍ സത്യത്തില്‍ ഞെട്ടി. കുടലിനുള്ളില്‍ ആണികളുടെ ശേഖരം.

രണ്ടു ഇഞ്ചിലും അധികം നീളമുള്ളവയായിരുന്നു ആണികളില്‍ ഏറെയും. നല്ല മൂര്‍ച്ചയുള്ള ആണികളായിരുന്നെങ്കിലും കുടലില്‍ പരുക്കില്ലായിരുന്നുവെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു.

മാനസിക വൈകല്യമുള്ള ഇയാള്‍ക്ക് ദിവസവും ആണി വിഴുങ്ങുന്നത് ശീലമായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്താനൊരുങ്ങവെ പ്ലാസ്മയുടെയും ആല്‍ബുമിന്റെയും അസന്തുലിതാവസ്ഥ കാരണം ഇത് മാറ്റിവെക്കേണ്ടി വന്നു.

ഒടുവില്‍ സര്‍ജറി വിഭാഗം അസോസിയറ്റ് പ്രൊഫസര്‍ ഡോ. സിദ്ധാര്‍ത്ഥ ബിശ്വാസിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തി ആണികള്‍ പുറത്തെടുത്തു. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും രോഗി ഇപ്പോഴും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

ഇയാളുടെ കുടലില്‍ നിന്ന് പുറത്തെടുത്ത ആണികളുടെ ഭാരം ഞെട്ടിക്കുന്നതായിരുന്നു, ഒരു കിലോയ്ക്ക് മുകളിലുണ്ടായിരുന്നു ഇത്.

Loading...

More News