രോഗികളുടെ കയ്യിലെ ടാഗ് മാറിപ്പോയി; ആളുമാറി തലയ്ക്കു ശസ്ത്രക്രിയ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:48 pm

Menu

Published on March 3, 2018 at 10:19 am

രോഗികളുടെ കയ്യിലെ ടാഗ് മാറിപ്പോയി; ആളുമാറി തലയ്ക്കു ശസ്ത്രക്രിയ

doctors-started-brain-surgery-then-realized-they-were-operating-on-the-wrong-patient

നയ്‌റോബി: കെനിയയിലെ കെനിയാറ്റ നാഷനല്‍ ആശുപത്രിയില്‍ ആളുമാറി തലയ്ക്കു ശസ്ത്രക്രിയ ചെയ്തതായി റിപ്പോര്‍ട്ട്. ശസ്ത്രക്രിയയ്ക്കു മുന്‍പ് രോഗികളുടെ കയ്യിലെ ടാഗ് മാറിപ്പോയതാണു പ്രശ്‌നമായത്.

രോഗികളില്‍ ഒരാള്‍ക്ക് തലയ്ക്കകത്തു കട്ടപിടിച്ച രക്തം മാറ്റുന്നതിനും മറ്റൊരാള്‍ക്ക് തലയിലെ മുഴ നീക്കം ചെയ്യുന്നതിനുമായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ മണിക്കൂറുകളോളം ശസ്ത്രക്രിയ നടത്തിയിട്ടും രക്തം കട്ടപിടിച്ചതു കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെയാണ് രോഗി മാറിയെന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലാകുന്നത്.

കഴിഞ്ഞ മാസം നടന്ന ശസ്ത്രക്രിയയുടെ വിവരം ഇപ്പോഴാണു പുറത്തുവന്നത്. അതേസമയം, ശസ്ത്രക്രിയയ്ക്കു മുന്‍പ് രോഗിയുമായി ഡോക്ടര്‍ സംസാരിച്ചിരുന്നില്ലെന്നും വിവരമുണ്ട്. ആളുമാറി ശസ്ത്രക്രിയ നടന്നുവെന്ന വിവരം പുറത്തുവന്നതോടെ ആശുപത്രിക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

ആശുപത്രി മാനേജ്‌മെന്റ് രാജി വയ്ക്കണമെന്നുള്ള ആവശ്യം ശക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലു മെഡിക്കല്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി കെനിയാറ്റ ആശുപത്രി സിഇഒ ലിലി കൊറോസ് അറിയിച്ചു. ന്യൂറോ സര്‍ജന്‍, വാര്‍ഡ് നഴ്‌സ്, തിയറ്റര്‍ നഴ്‌സ്, അനസ്തീഷ്യസ്റ്റ് എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

രോഗിയെ ചികിത്സിച്ച ഡോക്ടറല്ല, ഓപ്പറേഷന്‍ ടേബിളിലേക്ക് ഒരുക്കിയെത്തിച്ച നഴ്‌സാണു ആളുമാറിപ്പോയതിന് ഉത്തരവാദിയെന്ന് സഹഡോക്ടര്‍മാര്‍ ആരോപിക്കുന്നു. അതേസമയം, ശസ്ത്രക്രിയയ്ക്കു വിധേയനായ രോഗിയുടെ സ്ഥിതി തൃപ്തികരമാണെന്നാണു വിവരം.

Loading...

More News