യജമാനന്‍ ഉപേക്ഷിച്ച് പോയതില്‍ മനംനൊന്ത് നായ 'ആത്മഹത്യ' ചെയ്തു; ഇതാ മറ്റൊരു ഹാച്ചിക്കോ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 17, 2018 2:02 am

Menu

Published on November 23, 2017 at 6:50 pm

യജമാനന്‍ ഉപേക്ഷിച്ച് പോയതില്‍ മനംനൊന്ത് നായ ‘ആത്മഹത്യ’ ചെയ്തു; ഇതാ മറ്റൊരു ഹാച്ചിക്കോ

dog-dies-of-a-broken-heart-after-being-abandoned-by-owner

മൃഗ സ്നേഹികളുടെയും മനസാക്ഷി മരവിച്ചിട്ടില്ലാത്തവരുടെയും ഉള്ളില്‍ എന്നും നോവിക്കുന്ന അനുഭവമാണ് ‘ഹാച്ചിക്കോ’ എന്ന ചിത്രം.

യജമാനന്‍ മരിച്ചതറിയാതെ അയാള്‍ക്കു വേണ്ടി കാത്തിരുന്ന സ്നേഹമുള്ള നായയുടെ സംഭവ കഥ. വര്‍ഷങ്ങള്‍ക്കിപ്പുറവും ജപ്പാനില്‍ നിന്നുള്ള ഹാച്ചിക്കോ ലോകമെങ്ങും ഓര്‍മ്മിക്കപ്പെടുന്ന സ്നേഹത്തിന്റെ അടയാളമാണ്. ഇതിന് സമാനമായ ഒരു സംഭവം വീണ്ടും നടന്നിരിക്കുകയാണ്.

തന്റെ പ്രിയപ്പെട്ടയാള്‍ ഉപേക്ഷിച്ചു പോയതില്‍ മനംനൊന്ത് ഒരു നായ ആത്മഹത്യ ചെയ്തു. അതൊരു ആത്മഹത്യ തന്നെയായിരുന്നു, കാരണം തന്റെ യജമാനന്‍ ഉപേക്ഷിച്ചുപോയത് അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

സ്വന്തം യജമാനന്‍ ഉപേക്ഷിച്ചു പോയതു മുതല്‍ ഒരു തുള്ളി വെള്ളം പോലും കഴിക്കാതെ ഈ നായ മരണം വരിക്കുകയായിരുന്നു. ശ്രീലങ്കയിലെ കൊളംബോയിലാണ് ഏവരുടെയും കരളലിയിക്കുന്ന സംഭവം അരങ്ങേറിയത്.

വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് പോയതു മുതല്‍ ഈ നായ യജമാനന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. അതും ജലപാനം നടത്താതെ. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായയെ കണ്ടെത്തിയ ഫ്രണ്ട്സ് ഓഫ് ആനിമല്‍സ് ആന്റ് നേച്ചര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ സംരക്ഷണം ഏറ്റെടുത്തു. മൃഗ ഡോക്ടറുടെ ചികിത്സയും പരിപാലനവും നല്‍കി. എന്നാല്‍ അധികം വൈകാതെ നായ യാത്രയായി.

എന്നാല്‍ നായയെ പരിപാലിച്ച ഡോക്ടര്‍ പറഞ്ഞ വാക്കുകളാണ് ഏവരയും ഞെട്ടിച്ചത്. ഉടമ ഉപേക്ഷിച്ചതുമൂലമുണ്ടായ കഠിനമായ മാനസിക സംഘര്‍ഷത്തിലാണ് നായയ്ക്ക് ജീവന്‍ നഷ്ടമായെതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. യജമാനനെ കാണാത്തതിനാല്‍ ഭക്ഷണം കഴിക്കാന്‍ തയ്യാറാകാതെ ക്ഷീണിച്ചാണ് നായ മരണത്തിന് കീഴടങ്ങിയത്. ഒരു തരത്തില്‍ അതൊരു ആത്മഹത്യ തന്നെയാണെന്നും ഡോക്ടര്‍ പറയുന്നു.

Loading...

More News