ഇരുമ്പഴിക്കുള്ളിൽ കുടുങ്ങിയ നായക്കുട്ടിയുടെ രക്ഷകനായത് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് (വീഡിയോ )

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 24, 2019 3:11 am

Menu

Published on March 13, 2018 at 2:13 pm

ഇരുമ്പഴിക്കുള്ളിൽ കുടുങ്ങിയ നായക്കുട്ടിയുടെ രക്ഷകനായത് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് (വീഡിയോ )

dog-gets-its-head-stuck-in-railings-in-mexico-until-its-canine-pal-comes

ചില വീഡിയോകൾ നമ്മുക്ക് സന്തോഷവും ശാന്തതയും തരുന്നവയാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വീടിന്റെ മതില്‍ ചാടിക്കടക്കാനുള്ള ശ്രമത്തിനിടെ ഒരു നായക്കുട്ടി ഇരുമ്പഴിക്കുള്ളിൽ കുടുങ്ങുകയും ഒരു ജര്‍മ്മന്‍ ഷെപ്പേര്‍ഡെത്തി അതിനെ രക്ഷപ്പെടാന്‍ സഹായിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വെളുത്ത നിറമുള്ള വലുപ്പം കുറഞ്ഞ ഒരു നായക്കുട്ടിയാണ് മതിൽ ചാടിക്കടക്കാനുള്ള ശ്രമത്തിനിടയിൽ മതിലിനു മുകളിലുള്ള ഇരുമ്പഴിയില്‍ കുടുങ്ങിപ്പോയത്.

തല മാത്രം ഒരു വശത്തു കുടുങ്ങി ശരീരം പുറത്തേക്കു തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു നായക്കുട്ടി. മുൻകാലുകൾ ഉയർത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും കാലുകള്‍ ഗേറ്റില്‍ ഉറപ്പിച്ചു ചവിട്ടാന്‍ കഴിഞ്ഞില്ല. ഇതിനിടെയാണ് രക്ഷകനായി ജര്‍മ്മന്‍ ഷെപ്പേര്‍ഡ് എത്തിയത്. മതിലിൻറെ ഉള്ളില്‍ നിന്ന് നായക്കുട്ടിയെ അകത്തേക്കു വലിച്ചിടാനായിരുന്നു ജര്‍മ്മന്‍ ഷെപ്പേര്‍ഡിന്റെ ശ്രമം. കുടുങ്ങിക്കിടന്ന നായയുടെ തലയില്‍ തന്റെ കാലുകള്‍ കൊണ്ട് ബലം കൊടുത്തു അതിനെ വലിച്ചിടാന്‍ ശ്രമിച്ചു. രണ്ടുപേരുടെയും ബലം ഒരുമിച്ച് വന്നപ്പോൾ അല്‍പ്പം മുമ്പോട്ട് നീങ്ങാനും മുന്‍കാലുകള്‍ ഗേറ്റില്‍ ചവിട്ടാനും നായക്കുട്ടിക്ക് സാധിച്ചു.ശരീരം മുഴുവന്‍ പെട്ടെന്ന് അപ്പുറത്തേക്കെത്തിക്കാന്‍ നായക്കുട്ടിക്ക് സാധിച്ചില്ല.അപ്പോൾ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായക്കുട്ടിയുടെ കഴുത്തില്‍ മെല്ലെ കടിച്ച് ഉള്ളിലേക്ക് വലിച്ചു. ഇതോടെ പിന്‍കാലുകളും ഗേറ്റിൽ ഊന്നാവുന്ന സ്ഥിതിയിലേക്ക് കുടുങ്ങിക്കിടക്കുന്ന നായക്കുട്ടി ഉള്ളിലേക്ക് എത്തി. എന്നാൽ അപ്പോൾ തന്നെ മറുവശത്തേക്ക് ചാടി രക്ഷെപ്പെടുകയും ചെയ്തു.ബണ്ണി എന്നാണ് ജര്‍മ്മന്‍ ഷെപ്പേര്‍ഡിന്റെ പേര്. ബണ്ണിയുടെ സുഹൃത്താണ് മാലിക് എന്ന വെളുത്ത നായക്കുട്ടി. ബണ്ണിയെ കാണാൻ മാലിക് ഇടയ്ക്കിടെ വരാറുണ്ടെന്നും സാധാരണ തിരഞ്ഞെടുക്കാറുള്ള വഴി മാറ്റിപ്പിടിച്ചതാണ് മാലികിനെ ഇരുമ്പഴിയില്‍ കുടുക്കിയതെന്നും ചിത്രങ്ങളെടുത്ത എഡിത്ത് ഗോവിയ പറഞ്ഞു.

Loading...

More News