ടീ ബാഗ് ഉപയോഗിച്ചു ചായയുണ്ടാക്കുന്നവരുടെ ശ്രദ്ധയ്ക്ക്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2018 12:24 am

Menu

Published on May 18, 2017 at 4:52 pm

ടീ ബാഗ് ഉപയോഗിച്ചു ചായയുണ്ടാക്കുന്നവരുടെ ശ്രദ്ധയ്ക്ക്

dont-make-tea-using-tea-bags

എല്ലാം വളരെ പെട്ടെന്ന് ലഭിക്കുന്ന കാലഘട്ടമാണിത്. ഭക്ഷണകാര്യത്തിലും ഇതിന് മാറ്റമൊന്നുമില്ല. ഫാസ്റ്റ്ഫുഡും ഇന്‍സ്റ്റന്റ് കോഫിയുമൊക്കെ ഇന്ന് സുലഭമാണ്. ഇതേ ശ്രേണിയിലേക്കാണ് ടീ ബാഗും കടന്നുവരുന്നത്.

ചായപ്പൊടിയ്ക്കു പകരം ടീ ബാഗ് ഉപയോഗിച്ചു ചായയുണ്ടാക്കുന്നവര്‍ ധാരാളമുണ്ട്. പ്രത്യേകിച്ച് ഓഫീസുകളിലും മറ്റും. എളുപ്പത്തില്‍ ഇഷ്ടമുള്ള കടുപ്പത്തില്‍ ചായ തയ്യാറാക്കാക്കാന്‍ ഇത് ഏറെ സൗകര്യപ്രദമാണ്. ഇന്ന് ടീ ബാഗുകള്‍ക്ക് വന്‍ സ്വീകാര്യതയുണ്ട്. എന്നാല്‍ ഇത് എത്രത്തോളം ദോഷകരമാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ടീ ബാഗ് ഉപയോഗിച്ചു ചായ തയ്യാറാക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നതാണ് വാസ്തവം. കാരണം ചില ടീബാഗുകളില്‍ എപ്പിക്ലോറോഹൈഡ്രിന്‍ എന്നൊരു പ്രത്യേക ഘടകം അടങ്ങിയിട്ടുണ്ട്. എപ്പിക്ലോറോഹൈഡ്രിന്‍ കാര്‍സിനോജനാണ്. അതായത് ക്യാന്‍സറുണ്ടാക്കാന്‍ കഴിയുന്ന ഒന്ന്.

ചൂടുവെള്ളത്തില്‍ ടീബാഗ് മുക്കുമ്പോള്‍ ഇത് വെള്ളത്തില്‍ അലിയും. ഇത് ചായയിലൂടെ ശരീരത്തിലെത്തുന്നത് ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യും.

മാത്രമല്ല ഇപ്പോഴത്തെ പല ടീബാഗുകളും പേപ്പറിനു പകരം പ്ലാസ്റ്റിക്, പിവിസി തുടങ്ങിയ പല ഘടകങ്ങളും ഉപയോഗിച്ചുണ്ടാക്കുന്നുണ്ട്. ഇവയെല്ലാം വെള്ളത്തില്‍ അലിയുകയും ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും.

പല ടീ ബാഗുകളിലും കീടനാശിനികളും ഫ്ളേവറിംഗിനായി ആരോഗ്യത്തിനു ദോഷകരമായുള്ള വസ്തുക്കളും ചേര്‍ക്കാറുണ്ട്. ടീബാഗുകളില്‍ മിക്കവാറും തേയിലപ്പൊടിയാണ്. ഇലച്ചായയുടെ ഗുണങ്ങള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ഇതില്‍ കുറവായിരിയ്ക്കും.

തേയിലപ്പൊടി ഇടാന്‍ ഉപയോഗിയ്ക്കുന്ന വെളുത്ത നിറത്തിലെ കവര്‍ പേപ്പര്‍, മുളയുടെ ഫൈബര്‍, പിവിസി, റെയോണ്‍, തെര്‍മോപ്ലാസ്റ്റിക്, പോളിപ്രൊപലീന്‍ തുടങ്ങിയ ഘടകങ്ങള്‍ ഉപയോഗിച്ചാണ് സാധാരണ ഉണ്ടാക്കുന്നത്.

പ്ലാസ്റ്റിക് ഉപയോഗിച്ചു നിര്‍മിയ്ക്കുന്ന ടീ ബാഗുകളില്‍ ഫാറ്റലേറ്റ് എന്ന ഘടകമുണ്ടാകും. ഇത് ജനനവൈകല്യങ്ങള്‍ക്കു കാരണമാകും.

Loading...

More News