ഇത് വഴിയേ പോകുന്ന കപ്പലുകളെ വലിച്ചെടുക്കും, പിന്നീട് അവരെ കുറിച്ച് ഒരു വിവരവും ഉണ്ടാവില്ല; ഏറെ നിഗൂഢതകൾ നിറഞ്ഞ 'ചെകുത്താന്റെ കടൽ'

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:00 am

Menu

Published on January 9, 2018 at 1:48 pm

ഇത് വഴിയേ പോകുന്ന കപ്പലുകളെ വലിച്ചെടുക്കും, പിന്നീട് അവരെ കുറിച്ച് ഒരു വിവരവും ഉണ്ടാവില്ല; ഏറെ നിഗൂഢതകൾ നിറഞ്ഞ ‘ചെകുത്താന്റെ കടൽ’

dragons-triangle-at-japanese-shore

കപ്പൽ യാത്രക്കാരെ സംബന്ധിച്ചെടുത്തോളം ഏറെ ഭയപ്പെടുന്ന ഒരു ഭാഗമുണ്ട് ജാപ്പനീസ് കടൽത്തീരത്ത്. ‘ചെകുത്താന്റെ കടല്‍’ എന്ന പേരിലറിയപ്പെടുന്ന ആ ഭാഗത്തേക്ക് നോക്കാൻ പോലും ഭയമാണ് കടൽയാത്രക്കാരെ സംബന്ധിച്ചെടുത്തോളം. അത്രയധികം കപ്പലുകളെയാണ് ചെകുത്താന്റെ കടൽ വലിച്ചെടുത്തിട്ടുള്ളത്. എന്തിനു ആകാശത്തുകൂടെ പോകുന്ന വിമാനങ്ങളെ കൂടെവേരുതേ വിടില്ല. അവിടെ തകർന്നുവീണ വിമാനങ്ങളും നിരവധിയാണ്. ഏറ്റവും കുപ്രസിദ്ധമായ ബര്‍മുഡ ട്രയാംഗിളിന്റെ അത്രത്തോളം തന്നെ ഭീതി നിറഞ്ഞതാണ് ഈ കടൽഭാഗവും. ഡെവിള്‍സ് സീ അഥവാ ഡ്രാഗണ്‍സ് ട്രയാംഗിള്‍ (Ma-no Umi)എന്നറിയപ്പെടുന്ന ഈ ചെകുത്താന്റെ കടൽ.

ടോക്കിയോയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയായി പസഫിക് സമുദ്രത്തില്‍ മിയാകി ദ്വീപിനെ ചുറ്റി കാണപ്പെടുന്ന ഭാഗമാണിത്. പക്ഷെ കൃത്യമായി ഈ സ്ഥലം അടയാളപ്പെടുത്തിയിട്ടില്ല. ഏകദേശ സൂചനകളുടെ അടിസ്ഥാനത്തിലാണ് ജപ്പാൻ സർക്കാർ മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളത്. ഒരിക്കൽ ജപ്പാന്റെ തന്നെ മുപ്പതോളം പേരടങ്ങുന്ന ഒരു കപ്പൽ സംഘത്തെ കപ്പലോടെ ഇവിടെ നിന്നും കാണാതായിട്ടുണ്ട്.

നൂറു കണക്കിന് വർഷങ്ങളായി കടല്‍ യാത്രികരുടെ പേടിസ്വപ്നമായിരുന്നു ഡ്രാഗണ്‍സ് ട്രയാംഗിള്‍ എന്നത് പല യാത്രാവിവരണങ്ങളില്‍ നിന്നും വ്യക്തമായ കാര്യമാണ്. പണ്ട് കാലത്ത് ആളുകൾ വിശ്വസിച്ചിരുന്നത് ഇവിടെ വമ്പൻ വ്യാളികൾ താമസിച്ചിരുന്നു എന്നാണ്. അത് കാരണമാണ് ഈ ഭാഗത്ത് പ്രശ്ങ്ങൾ ഉണ്ടാകുന്നതെന്നും അവർ വിശ്വസിച്ചുപോന്നു. അത്തരത്തിൽ പല കഥകളും വിശ്വാസങ്ങളും ഈ ഭാഗത്തെ സംബന്ധിച്ച് നിലവിലുണ്ടായിരുന്നു.

‘ചെകുത്താന്റെ കടലി’ല്‍ പല യുദ്ധങ്ങളിലായി തകര്‍ന്ന കപ്പലുകളും അതിൽ കൊല്ലപ്പെട്ട പടയാളികളും പാതിരാത്രികളില്‍ അലഞ്ഞുതിരിയുന്നത് കണ്ടതായും പലരും പറയുന്നു. അങ്ങനെ പല കഥകളും പരന്നപ്പോൾ അവസാനം 1952ല്‍ ജാപ്പനീസ് സർക്കാർ തന്നെ ഒരു കപ്പലിനെ അങ്ങോട്ട് അയക്കുകയുണ്ടായി. ‘കയ്യോ മാറു’ നമ്ബര്‍ 5( Kaio Maru No.5) എന്ന ആ കപ്പല്‍ പക്ഷേ പിന്നീട് തിരിച്ചെത്തിയില്ല. കപ്പലും ഒപ്പം അതിലുണ്ടായിരുന്ന 31 പേരും അപ്രത്യക്ഷമായതോടെ കാര്യങ്ങൾ കൂടുതൽ ദുരൂഹത നിറഞ്ഞതായി.

1952 സെപ്റ്റംബര്‍ 24ന് ‘കയ്യോ മാറു’ തകരാന്‍ കാരണം സമുദ്രത്തിനിടയിലുണ്ടായ അഗ്നിപര്‍വത സ്ഫോടനമാണ്. ഡ്രാഗണ്‍സ് ട്രയാംഗിള്‍ ആകട്ടെ അഗ്നിപര്‍വതങ്ങളാല്‍ സജീവമായിട്ടുള്ള ഭാഗവുമാണ്. ഭൂകമ്ബത്തില്‍പ്പെട്ട് പലപ്പോഴും ദ്വീപുകള്‍ അപ്രത്യക്ഷമാകുന്നതും പുതിയ ദ്വീപുകള്‍ പ്രത്യക്ഷപ്പെടുന്നതും ഇവിടെ പതിവാണ്. കടലിന്നടിയിലെ അഗ്നിപര്‍വതങ്ങളും സ്ഥിരം ഭൂകമ്ബങ്ങളുമാണ് ഡ്രാഗണ്‍സ് ട്രയാംഗിളിലെ അസാധാരണ അനുഭവങ്ങള്‍ക്ക് കാരണമെന്നും ചിലർ വാദിക്കുന്നു.

Loading...

More News