നിര്‍ത്താതെ കരഞ്ഞ ഒരു വയസുകാരിയെ അച്ഛന്‍ ഓവുചാലില്‍ എറിഞ്ഞ് കൊന്നു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 20, 2018 8:13 am

Menu

Published on September 22, 2017 at 3:32 pm

നിര്‍ത്താതെ കരഞ്ഞ ഒരു വയസുകാരിയെ അച്ഛന്‍ ഓവുചാലില്‍ എറിഞ്ഞ് കൊന്നു

drunk-father-throws-infant-in-drain

ന്യൂഡല്‍ഹി: കുഞ്ഞുങ്ങളോടുള്ള ക്രൂരതകള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണെന്നതിനു തെളിവായി രാജ്യ തലസ്ഥാനത്തു നടന്ന ഒരു സംഭവം. ഒരു വയസ്സുകാരിയായ കുഞ്ഞ് കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് ദേഷ്യംവന്ന പിതാവ് കുഞ്ഞിനെ ഓവുചാലില്‍ എറിഞ്ഞ് കൊന്നു.

ഡല്‍ഹി ജാമിയ നഗറില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. 56 മണിക്കൂര്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ വ്യാഴാഴ്ചയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കാനായത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അച്ഛന്‍ റാഷിദ് ജമാലിനെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച റാഷിദ് ജമാല്‍ വീട്ടിലെത്തുമ്പോള്‍ കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. ഇതേചൊല്ലി ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് ദേഷ്യം സഹിക്കാനാകാതെ റാഷിദ് കുഞ്ഞിനെയും എടുത്ത് വീട് വീട്ട് ഇറങ്ങുകയും അല്‍പം അകലെയുള്ള ഓവ് ചാലില്‍ എറിഞ്ഞ് കൊല്ലുകയുമായിരുന്നു. അമിതമായി മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

റാഷിദ് കുഞ്ഞിനെ എടുത്തുകൊണ്ട് പോവുന്നത് കണ്ട ഭാര്യ മോഫിയ ബീഗം ബന്ധുക്കളെയും അയല്‍ക്കാരെയും കൂട്ടി ഇയാള്‍ പോയ ഭാഗത്തേക്ക് എത്തിയെങ്കിലും അപ്പോഴേക്കും കുഞ്ഞിനെ ഓവുചാലിലേക്ക് എറിഞ്ഞിരുന്നു. സംഭവമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും നാട്ടുകാര്‍ ഇയാളെ നന്നായി കൈകാര്യം ചെയ്തിരുന്നു.

ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊന്നതായി ഇയാള്‍ സമ്മതിച്ചിട്ടുമുണ്ട്. സംഭവമറിഞ്ഞ് ദുരന്തനിവാരണ സേന അധികൃതര്‍ സ്ഥലത്തെത്തി ബുധനാഴ്ച മുതല്‍ കുഞ്ഞിനായി തെരച്ചില്‍ നടത്തുകയായിരുന്നു. ഒടുവില്‍ വ്യാഴാഴ്ചയാണ് കുഞ്ഞിന്റെ മൃതദേഹം കിട്ടിയത്.

Loading...

More News