വാപ്പച്ചി തന്നെ ഒരു പണക്കാരനായിട്ടല്ല വളര്‍ത്തിയത്-ദുല്‍ഖര്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 21, 2018 10:51 am

Menu

Published on February 7, 2017 at 1:54 pm

വാപ്പച്ചി തന്നെ ഒരു പണക്കാരനായിട്ടല്ല വളര്‍ത്തിയത്-ദുല്‍ഖര്‍

dulquer-salmaan-on-mammootty-films

ദുബായ്: ജോമോന്റെ സുവിശേഷങ്ങള്‍ എന്ന തന്റെ ചിത്രത്തിലെ കഥാപാത്രത്തെ പോലെയായിരുന്നില്ല താനെന്ന് വ്യക്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍. തന്നെ വാപ്പച്ചി വളര്‍ത്തിയത് ഒരു പണക്കാരന്റെ മകനായിട്ടല്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു.

ജോമോന്‍ ധാരാളിയാണ്, ഉത്തരവാദിത്തമില്ലാത്തവനാണ്, പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ 18 ലക്ഷത്തിന്റെ ബൈക്ക് വാങ്ങി ചെത്തി നടന്നവനാണ്. എന്നാല്‍ ജോമോന് താനുമായി സാമ്യമൊന്നുമില്ലെന്നും ക്ലബ് എഫ്.എം ദുബായ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ വ്യക്തമാക്കി.

അത്യാവശ്യം സാമ്പത്തികശേഷിയുള്ള ഒരു അച്ഛന്റെ മകന്‍ തന്നെയാണ് താന്‍. എന്നാല്‍ വാപ്പച്ചി തന്നെ വളര്‍ത്തിയത് ഒരു പണക്കാരന്റെ മകനായിട്ടല്ല. വാപ്പച്ചി മാത്രമല്ല ഉമ്മച്ചിയും ചെലവാക്കുന്ന പണത്തിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയിരുന്നു, ദുല്‍ഖര്‍ പറഞ്ഞു.

അവര്‍ ആവശ്യത്തിന് മാത്രമുള്ള പണം തരും. ധാരാളിത്തത്തിന് ഒരിക്കലും അവര്‍ രണ്ടുപേരും കൂട്ടുനില്‍ക്കില്ലെന്നും ദുല്‍ഖര്‍ പറയുന്നു.

അമേരിക്കയില്‍ പഠിക്കുന്ന കാലത്ത് സൂപ്പര്‍ ബൈക്കുകള്‍ കാണുമ്പോള്‍ കൊതി തോന്നിയിട്ടുണ്ട്. ഒടുവില്‍ താന്‍ സ്വയം പ്രാപ്തനായപ്പോഴാണ് ഒരു ബൈക്ക് സ്വന്തമാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വര്‍ഷം താന്‍ ഒരുപാട് ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. ഈ വര്‍ഷം തമിഴിലും അഭിനയിക്കുന്നുണ്ട്. ഹിന്ദിയില്‍ ഒന്ന് രണ്ട് കഥകള്‍ കേട്ടിരുന്നെങ്കിലും അഭിനയിക്കാന്‍ താല്‍പ്പര്യം തോന്നിയില്ലെന്ന് ദുല്‍ഖര്‍ വ്യക്തമാക്കി.

Loading...

More News