ഇറാന്‍ ഇറാഖ് അതിര്‍ത്തിയിലെ ഭൂകമ്പം; മരണസംഖ്യ 414 ആയി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 19, 2018 1:25 am

Menu

Published on November 14, 2017 at 9:37 am

ഇറാന്‍ ഇറാഖ് അതിര്‍ത്തിയിലെ ഭൂകമ്പം; മരണസംഖ്യ 414 ആയി

earthquake-in-iran-iraq-border

ഇറാന്‍ ഇറാഖ് അതിര്‍ത്തിയില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 414 ആയി. ഒപ്പം 7235 പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ ഒരുലക്ഷത്തോളം പേര്‍ ഭവനരഹിതരായിട്ടുമുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുന്നു. 7.3 തീവ്രതയുള്ള ഭൂകമ്പം തുര്‍ക്കി, ഇസ്രയേല്‍ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. ഒപ്പം കുവൈത്ത്, ഷാര്‍ജ, ദുബായ് വരെ ഭൂചലനത്തിന്റെ പ്രകമ്പനവുമുണ്ടായിരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്.

ഇരുരാജ്യങ്ങളെയും വേര്‍തിരിക്കുന്ന സാഗ്രോസ് മലയുടെ ഇരുവശത്തുമാണു നാശമുണ്ടായിരിക്കുന്നത്. 118 തവണയാണ് തുടര്‍ചലനങ്ങളുമുണ്ടായത്.
ഇറാനില്‍ 407 പേരാണു മരിച്ചത്. പരുക്കേറ്റത് 6700 പേര്‍ക്കും. 70,000 പേര്‍ ഭവനരഹിതരായി. ഇറാഖില്‍ ഏഴുപേര്‍ മരിക്കുകയും 535 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. അതില്‍ കെര്‍മാന്‍ഷാ പ്രവിശ്യയിലാണു കൂടുതല്‍ നാശം സംഭവിച്ചത്. ഇറാഖില്‍ ഏറ്റവും കൂടുതല്‍ നാശമുണ്ടായതു കുര്‍ദ് മേഖലയിലെ സുലൈമാനിയ പ്രവിശ്യയില്‍പെട്ട ദര്‍ബണ്ടിഖാന്‍ നഗരത്തിലാണ്.

ഇറാഖിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ തുടര്‍ച്ചയെന്നോണം കുവൈത്ത്, യുഎഇ, ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മരണസംഖ്യ ഇനിയും കൂടിയേക്കും. പ്രാദേശിക സമയം രാത്രി 9.30നു അടുപ്പിച്ചായിരുന്നു കുവൈത്തില്‍ നേരിയ തോതിലുള്ള ഭൂചലനം അനുഭവപ്പെട്ടത്. കെട്ടിടങ്ങളുടെ ജനലുകള്‍ തകര്‍ന്നു വീണതടക്കം ചെറിയ തോതില്‍ മാത്രമായിരുന്നു കുവൈത്തിലെ ഭൂചലനം. ഷാര്‍ജയിലും ദുബായിലും വരെ ഇതിന്റെ നേരിയ പ്രകമ്പനമുണ്ടായി.

Loading...

More News