Earthquake in Pathanamthitta

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 17, 2018 2:23 am

Menu

Published on September 12, 2018 at 3:27 pm

പത്തനംതിട്ടയില്‍ ഭൂചലനം!

earthquake-in-pathanamthitta

പത്തനംതിട്ട: അടൂര്‍ മേഖലയില്‍ രാവിലെ ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ പത്തരയോടെയായിരുന്നു ഭൂമികുലുക്കം അനുഭവപ്പെട്ടത്. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തിലെ പഴകുളം, പുള്ളിപ്പാറ, കോലമല മേഖലകളിലും പാലമേല്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലുമാണ് ഭൂമികുലുക്കം ഉണ്ടായത്.

ഭൂചലനത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ജനങ്ങൾ​ പരിഭ്രാന്തരാണ്. വലിയൊരു സ്ഫോടന ശബ്ദമാണ് ആദ്യം കേട്ടതെന്ന് നാട്ടുകാർ പറയുന്നു. പിന്നീടാണ് ഇത് ഭൂചലനമാണെന്ന് മനസ്സിലായതെന്ന് നാട്ടുകാർ വ്യക്തമാക്കി. ചില വീടുകള്‍ക്ക് വിള്ളലുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവസ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. മറ്റ് സർക്കാർ സംവിധാനങ്ങളും ഭൂചലനം അനുഭവപ്പെട്ട ഭാഗത്ത് എത്തിച്ചേർന്നിട്ടുണ്ട്.

 

Loading...

More News