മുടി കൊഴിച്ചിലുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ.. easy step to stop hair fall

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 18, 2019 7:06 pm

Menu

Published on April 15, 2019 at 9:00 am

മുടി കൊഴിച്ചിലുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ..

easy-step-to-stop-hair-fall

സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ ഉറക്കം നഷ്ട്‌പ്പെടുന്ന കാര്യമാണു മുടികൊഴിച്ചില്‍. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. മുടി കൊഴിയുന്നതിലേയ്ക്കു നയിക്കുന്നപ്രധാന കാരണങ്ങളില്‍ ചിലത് ഇതാണ്. ദിവസവും നൂറുമുടിയിലധികം കൊഴിയുന്നുണ്ടെങ്കില്‍ മുടി കൊഴിച്ചിലില്‍ ഗൗരവമായി കാണാന്‍ സമയമായി എന്ന് ഉറപ്പിക്കാം. 150 ല്‍ അധികം മുടി പതിവായി കൊഴിയുന്നുണ്ടെങ്കില്‍ സമയം കളയാതെ ചികിത്സതേടണം.

ആഹാരത്തില്‍ മാംസ്യത്തിന്റെയും ഇരുമ്പിന്റെയും അളവ് കുറയുമ്പോള്‍ വളര്‍ച്ചഘട്ടത്തിലുള്ള മുടിയിഴകള്‍ പെെട്ടന്നു വിശ്രമാവസ്ഥയിലേയ്ക്കു മാറും. ക്രമേണമുടി കൊഴിയാന്‍ തുടങ്ങും. പെട്ടെന്നു മെലിയാനായി ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നതു പോഷക ദാരിദ്രത്തിലേയ്ക്കും അതുവഴി മുടികൊഴിച്ചിലിലേയ്ക്കും നയിക്കും.

അച്ഛനോ അമ്മയ്‌ക്കോ മുടി കൊഴിച്ചിലോ കഷണ്ടിയോ ഉണ്ടെങ്കില്‍ മക്കള്‍ക്കും വരാന്‍ സാധ്യതയുണ്ട്. മുടി കൊഴിച്ചിലിന്റെ തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സതേടുക എന്നതാണ് ഇതിന് പ്രതിവിധി. മുടി വലിച്ചു കെട്ടുന്നതും ശക്തമായി തുവര്‍ത്തുന്നതും മുടി കൊഴിച്ചിലിനു വഴിവയ്ക്കും. ടെന്‍ഷനും മറ്റും മാനസിക പ്രശ്‌നങ്ങളും മുടിയുെട വളര്‍ച്ചയുടെ വേഗത കുറയ്ക്കും. മാസികസംഘര്‍ഷങ്ങള്‍ ഉള്ളപ്പോഴും മുടി ധാരളം കൊഴിയാറുണ്ട്. മുടി കുറയുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പ്രധാനമായും രണ്ടുരീതിയിലാണ് കാണുന്നത്. കൊഴിയുന്ന മുടിയുടെ എണ്ണം പെട്ടെന്നു കൂടുന്നതാണ് ആദ്യത്തെത്. മുടിയുടെ കട്ടികുറഞ്ഞു നേര്‍ത്തുവരുന്നതാണ് രണ്ടാമത്തെത്. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍

  • ഉരുണ്ടു മൃദുവായ അറ്റമുള്ള ചീപ്പുകള്‍ ഉപയോഗിക്കുക. ചീപ്പ് വൃത്തിയുള്ളതായിരിക്കണം.
  • നനഞ്ഞ മുടി ചീകരുത്. ഉണങ്ങിയശേഷം മാത്രമേ ചീകാവു. ഇല്ലെങ്കില്‍ പൊട്ടിപോകാന്‍ സാധ്യതയുണ്ട്.
  • മുടി സ്വഭാവികമായിവളരുന്ന ദിശയിലേയ്ക്കു മാത്രം ചീകുക. എപ്പോഴും മുടി ചീകുന്ന സ്വഭാവവും മുടി കൊഴിച്ചിലിനു കാരണമാകും.
  • നനഞ്ഞ മുടി കെട്ടിവയ്ക്കുന്നത് ഫംഗസ് ബാധയ്ക്കു കാരണമാകും. ഇടയ്ക്കിടയ്ക്ക് ഓയില്‍ മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കും.
  • പ്രോട്ടിനും ലവണങ്ങളുമടങ്ങിയ പോഷകാഹാരം മുടിയുടെ വളര്‍ച്ച വേഗത്തിലാക്കും.

Loading...

More News