പാലും പാല്‍ക്കട്ടിയും നിങ്ങളുടെ തെറ്റിദ്ധാരണകളും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2017 9:47 am

Menu

Published on May 12, 2017 at 3:01 pm

പാലും പാല്‍ക്കട്ടിയും നിങ്ങളുടെ തെറ്റിദ്ധാരണകളും

eating-cheese-and-milk-does-not-increase-your-risk-of-heart-disease

പാലും പാലുല്‍പ്പന്നങ്ങളും ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നാണ് പലരും കരുതുന്നത്. പ്രത്യേകിച്ചും ഹൃദയത്തിന്റെ കാര്യത്തില്‍. എന്നാല്‍ ഇത് തെറ്റാണെന്നാണ് യു.കെയിലെ ഒരു സംഘം ഗവേഷകരുടെ അഭിപ്രായം.

പാലും പാല്‍ക്കട്ടിയും അടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത കൂട്ടില്ലെന്ന് റീഡിങ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. പത്തുലക്ഷത്തിലേറെ പേരുടെ ജനസംഖ്യാ കോഹോര്‍ട്ട് പഠനങ്ങളിലെ വിവരങ്ങള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.

യൂറോപ്യന്‍ ജേണല്‍ ഓഫ് എപ്പിഡെമിയോളജിയില്‍ പ്രസിദ്ധീകരിച്ച ഈ പഠനം 93000 മരണങ്ങളും പരിശോധിച്ചു. പാലുല്‍പ്പന്നങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണം ഹൃദയസംബന്ധമായ രോഗത്തിനോ മരണത്തിനോ കാരണമാകുന്നില്ലെന്ന് 29 കോഹോര്‍ട്ട് പഠനങ്ങളുടെ വിശകലനത്തില്‍ തെളിഞ്ഞു.

പാലുല്‍പ്പന്നങ്ങള്‍ അടങ്ങിയ ഭക്ഷണം ആരോഗ്യം നശിപ്പിക്കുന്നില്ല എന്നു മാത്രമല്ല, ഹൃദയാരോഗ്യത്തിന് നല്ലതാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. പാല്‍, പാല്‍ക്കട്ടി, തൈര് ഇവ ആരോഗ്യകരമായ നിയന്ത്രിത ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്നും റീഡിങ് സര്‍വകലാശാലയിലെ ന്യൂട്രീഷന്‍ സയന്റിസ്റ്റായ ജീങ് ഗൂവോ ചൂണ്ടിക്കാട്ടി.

 

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News